സിവിൽ തട്ടിപ്പ് കേസിൽ ട്രംപിന് തിരിച്ചടി: 354.8 മില്യൺ ഡോളർ പിഴ, ന്യൂയോർക്കിൽ ബിസിനസിനും വിലക്ക്

ന്യൂയോർക്ക് സിവിൽ ഫ്രോഡ് കേസിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. പിഴയായി 354.8 മില്യൺ ഡോളർ നൽകണമെന്നാണ് ന്യൂയോർക് കോടതി വിധി. പലിശയായി വേറെ 100 മില്യൺ ഡോളർ കൂടി നൽകണം.5 ദിവസത്തെ നാടകീയത നിറഞ്ഞ സിവിൽ വിചാരണയ്ക്ക് ശേഷമാണ് ജസ്റ്റിസ് ആർതർ എൻഗോറോണിൽ നിന്ന് ഇടിത്തീ പോലുള്ള വിധി വന്നത്. മൂന്ന് വര്‍ഷത്തേക്ക് ന്യൂയോര്‍ക്കില്‍ ബിസിനസ് നടത്താന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചeരണങ്ങള്‍ക്കിടയില്‍ പുറത്തുവന്ന കോടതി വിധി ട്രംപിന് വലിയ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കൂടുതൽ ബാങ്ക് ലോണുകളും ഇൻഷുറൻസും ലഭിക്കുന്നതിന് ട്രംപും രണ്ടു മക്കളും ചേർന്ന് തൻ്റെ സ്വത്ത് വിവരം നിയമവിരുദ്ധമായി പെരുപ്പിച്ച് കാണിക്കുകയും വസ്തുവകകളുടെ മൂല്യം കൃത്രിമായി വർധിപ്പിച്ചു കാണിക്കുകയും ചെയ്‌തുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

കോടതി മുറിക്കകത്തും പുറത്തും ട്രംപും അദ്ദേഹത്തിൻ്റെ അഭിഭാഷകരും ജഡ്ജിയുമായി ആവർത്തിച്ച് ഏറ്റുമുട്ടി.

കഠിനമായ സാമ്പത്തിക പിഴ ചുമത്തുക മാത്രമല്ല, ട്രംപിനെ കമ്പനി ഡയറക്ടറായി പ്രവർത്തിക്കുന്നതിൽ നിന്നും കോടതി തടഞ്ഞു. അടുത്ത മൂന്ന് വർഷത്തേക്ക് ന്യൂയോർക്ക് ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.

വിധിയ്ക്കെതിരെ അപ്പീലുമായി പോകുമെന്ന് ട്രംപിൻ്റെ അഭിഭാഷക അലീന ഹെബ്ബ അറിയിച്ചു. നീതി നടപ്പാക്കുന്നതിൽ ഗുരുതരമായ പിഴവ് സംഭവിച്ചു എന്ന് ട്രംപ് അസോസിയേഷനും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിൽ തൻ്റെ ഇമേജ് തകർക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ആസൂത്രിത ശ്രമമാണ് ഇതെന്നാണ് ട്രംപിന്റെ പ്രതികരണം.

അടുത്തിടെ, അപകീര്‍ത്തി കേസിസും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരിച്ചടി നേരിട്ടിരുന്നു. എഴുത്തുകാരിയായ ഇ ജീന്‍ കരോളിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി, ലൈംഗികാതിക്രമം എന്നീ കേസുകളിലാണ് 833 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

Judge fines Trump $354 million In Civil Fraud Case

More Stories from this section

family-dental
witywide