ജാനകിയമ്മയുടെ അന്ത്യാഭിലാഷം പോലെ സംസ്കാരം മൈസൂരുവിൽ, ഞായറാഴ്ച, രാവിലെ മുതൽ പൊതുദർശനം, പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ യാത്രമൊഴിയേകും

അന്തരിച്ച വിഖ്യാത പിന്നണി ഗായിക എസ് ജാനകിയുടെ സംസ്കാരം നാളെ മൈസൂരുവിൽ നടക്കും. നാളെ രാവിലെ എട്ട് മണി മുതൽ മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. അതിനുശേഷം വൈകിട്ടോടെ ഹുണ്ടിയിലെ നവീൻ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ ജാനകിയമ്മയുടെ കുടുംബാംഗങ്ങളുമായി ചർച്ച നടത്തി ചടങ്ങുകളുടെ ക്രമീകരണങ്ങൾ പൂർത്തിയാക്കി. അന്ത്യകർമ്മങ്ങൾ നിർവഹിക്കുക പേരക്കുട്ടി അപ്സരയാകും. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമാകും സംസ്കാര ചടങ്ങുകൾ.

തന്റെ സംസ്കാരം മൈസൂരുവിൽ തന്നെ നടത്തണമെന്നത് ജാനകിയമ്മയുടെ അന്ത്യാഭിലാഷമായിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെയായിരുന്നു അന്ത്യം. മരണവിവരം കൊച്ചുമകൾ അപ്സര വിദ്യുലയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയായ ജാനകിയമ്മ ജാനകിയമ്മ എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ ഏറ്റവും പ്രതിഭാധനയായ ഗായികമാരിൽ ഒരാളാണ്.

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി തുടങ്ങി 17 ഓളം ഭാഷകളിലായി 48,000-ത്തോളം ഗാനങ്ങൾക്ക് ഇവർ ശബ്ദമേകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത് കന്നഡയിലും മലയാളത്തിലുമാണ്. നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. 2013-ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മഭൂഷൺ നിരസിച്ച ജാനകിയമ്മയുടെ വേർപാടിൽ സംഗീത ലോകവും ആരാധകരും കടുത്ത ദുഃഖത്തിലാണ്.

S Janaki’s Funeral to Take Place Tomorrow in Mysuru With Full State Honours

More Stories from this section

family-dental
witywide