സാമൂഹ്യ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ കെ. പി ലോറന്‍സ് നിര്യാതനായി

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ കെ.പി ലോറന്‍സ് (81) സ്വവസതിയില്‍ നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ് 01 ന് 3 മണിക്ക് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്ക്‌ലിന്റെ കര്‍മികത്വത്തില്‍ വസതിയില്‍ നിന്ന് ആരംഭിച്ച് മേലാര്‍കോട് സെന്റ് ആന്റണീസ് ഫെറോനാ പള്ളി സെമിത്തെരിയില്‍.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥി കോണ്‍ഗ്രെസിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്ത് എത്തിയത്. പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയന്‍ ഭാരവാഹിയായി രാഷ്ട്രീയജീവിതം ആരംഭിച്ച് തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയുമായി.

1969 സംഘടനകോണ്‍ഗ്രസിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡി. സി. സി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. 1960-67 കാലഘട്ടത്തില്‍ ഇദ്ദേഹം നിരവധി പ്രക്ഷോഭസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.

പാര്‍ട്ടിയിലും വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളിലും നിരവധി സ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പാലക്കാട് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രഥമ പ്രസിഡന്റ്, രൂപത കുടുംബ കൂട്ടായ്മ പ്രസിഡന്റ്, കെ. സി. ബി. സി മദ്യവിരുദ്ധ സമിതി സംസ്ഥാന റിസോഴ്‌സ് പേഴ്‌സണ്‍, യുവക്ഷേത്ര കോളേജ് ഭരണസമിതി അംഗം, മലക്കുളം ക്ഷീരോത്പാദക സംഘം സ്ഥാപക പ്രസിഡന്റ്, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യാക്കര ശ്രവണ സംസാര സ്‌കൂളിന്റെ സ്ഥാപകരിലൊരാളാണ്. കെ പി സി സി ന്യൂനപക്ഷ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്

ഭാര്യ : ഫിലോമിന തൊടുപുഴ ചെമ്പരത്തി കുടുംബാംഗമാണ്.
മക്കള്‍ : ഫ്രാന്‍സിസ്, മാത്യു പ്രദീപ്, വിന്‍സെന്റ് പ്രതാപ് (ഹശര ഏജന്റ്‌സ് ഫെഡറേഷന്‍ തൃശൂര്‍ ഡിവിഷന്‍ പ്രസിഡന്റ്)
മരുമക്കള്‍ : സീന വിളങ്ങാടന്‍ (ചേറൂര്‍ )റാണി പുതുശ്ശേരി, (മൂക്കന്നൂര്‍) ജിഷ ഇളംതോട്ടത്തില്‍ (ടീച്ചര്‍, എം. എന്‍. കെ എം. എച്. എസ്. എസ്. ചിറ്റിലംചേരി)
സഹോദരങ്ങള്‍ : പരേതയായ മേരി മഞ്ഞളി (മേലാര്‍കോട്)പരേതനായ ഫാ. കെ. പി വിന്‍സെന്റ്, കൊച്ചുത്രേസ്യ ഇമ്മട്ടി (ഇളവമ്പാടം )വിക്ടോറിയ ചെമ്പരത്തി (കാക്കനാട് )ബ്രിജീത്ത കുറ്റിക്കാടന്‍ (നെന്മാറ )