ബൈഡന്റെ സുപ്രീം കോടതി പരിഷ്‌കരണ ശ്രമത്തെ പിന്തുണച്ച് കമലാ ഹാരിസ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്റെ സുപ്രീം കോടതി പരിഷ്‌കരണ നിര്‍ദ്ദേശത്തിന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പിന്തുണ. തിങ്കളാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി എഴുതിയ ലേഖനത്തില്‍ ബൈഡന്‍ സുപ്രീം കോടതിയുടെ സമഗ്രമായ പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തില്‍ ഒരു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് ശേഷം പ്രതിരോധശേഷി പരിമിതപ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതിയും ടേം പരിധികളും ജസ്റ്റിസുമാര്‍ക്കുള്ള പെരുമാറ്റച്ചട്ടവും ഉള്‍പ്പെടുന്നു. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന് ലഭിക്കുന്ന നിയമപരിരക്ഷയ്ക്ക് ഉള്‍പ്പെടെ കടിഞ്ഞാണിടാനുള്ള ബൈഡന്റെ നീക്കത്തിനാണ് കമലയുടെ പിന്തുണയുള്ളത്.

‘ഇപ്പോള്‍ സംഭവിക്കുന്നത് സാധാരണമല്ല, വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതുള്‍പ്പെടെ കോടതിയുടെ തീരുമാനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ഇത് ദുര്‍ബലപ്പെടുത്തുന്നു,’ എന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, ഈ രാഷ്ട്രം സ്ഥാപിതമായത് ലളിതവും എന്നാല്‍ ഗഹനവുമായ ഒരു തത്വത്തിലാണ്: ആരും നിയമത്തിന് അതീതരല്ല. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റോ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സുപ്രീം കോടതി ജസ്റ്റിസോ, ആരും നിയമത്തിന് അതീതരല്ല,’ എന്നും ബൈഡന്‍ വ്യക്തമാക്കി.

‘രാജ്യത്തിന്റെ ചരിത്രത്തില്‍, നിയമപ്രകാരം തുല്യനീതി കൈവരിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സുപ്രീം കോടതിയിലുള്ള വിശ്വാസം നിര്‍ണായകമാണ്, അമേരിക്കന്‍ ജനതയ്ക്ക് സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടായിരിക്കണമെന്ന് പ്രസിഡന്റ് ബൈഡനും ഞാനും ശക്തമായി വിശ്വസിക്കുന്നു. സുപ്രീം കോടതി അഭിമുഖീകരിക്കുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ പ്രതിസന്ധി അമേരിക്കയിലുണ്ട് എന്നും കമല ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide