ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് കമലാ ഹാരിസ്

വാഷിംഗ്ടണ്‍: ഇസ്രയേലിനെ ഇറാന്‍ ആക്രമിച്ചതിനു പിന്നാലെ യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ് ഇസ്രായേലിന് തന്റെ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

‘ഇറാന്‍, ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

അതേസമയം, ഇസ്രായേലിനെതിരെ ഇറാന്‍ വന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ സമീപനം പൂര്‍ണ പരാജയമാണെന്ന് റഷ്യ ആരോപിച്ചു.

Also Read

More Stories from this section

family-dental
witywide