
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോണാള്‍ഡ് ട്രംപിനേക്കാള്‍ നേരിയ ലീഡ് കമലാ ഹാരിസ് നേടി. ചൊവ്വാഴ്ച നടന്ന ഒരു പുതിയ സര്‍വേയിലാണ് കമലയ്ക്ക് കരുത്താകുന്ന ഫലം എത്തിയത്.
സിയാന കോളേജും ന്യൂയോര്‍ക്ക് ടൈംസും ചേര്‍ന്ന് നടത്തിയ ദേശീയ വോട്ടെടുപ്പില്‍ ഹാരിസ് 49 ശതമാനം വരെ മുന്നിലാണെന്ന് കണ്ടെത്തി. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ മാറ്റത്തെ പ്രതിനിധീകരിക്കുകയും തങ്ങളെപ്പോലുള്ളവരെ പരിപാലിക്കുകയും ചെയ്യുന്നതില്‍ ട്രംപിനേക്കാള്‍ കൂടുതല്‍ ക്രെഡിറ്റ് കലയ്ക്കാണ് നല്‍കിയത്.
പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഇരുവരും ഏറ്റുമുട്ടിയതിന് തൊട്ടുപിന്നാലെ സെപ്തംബര്‍ മധ്യത്തില്‍ നടന്ന ടൈംസ്/സിയീന വോട്ടെടുപ്പില്‍ എതിരാളികള്‍ 47 ശതമാനത്തില്‍ തുല്യരായി എത്തിയിരുന്നു. ഇതില്‍ നിന്നും രണ്ട് ശതമാനം പോയിന്റിന് മുന്നിലാണ് കമല ഇപ്പോള്‍.
തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കാന്‍ സാധ്യതയുള്ള ഏഴ് സംസ്ഥാനങ്ങളില്‍, മത്സരം കൂടുതല്‍ ശക്തമാണെന്നതും ശ്രദ്ധേയമാണ്.















