തൃശൂര്‍ പൂരം നടത്തിപ്പിലെ പൊലീസ് ഇടപെടല്‍; സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അസി കമ്മീഷണര്‍ക്കും പണി കിട്ടും

തൃശ്ശൂർ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.

അസാധാരണ സംഭവങ്ങളാണ് ഇത്തവണ തൃശൂര്‍ പൂരത്തിനിടെ ഉണ്ടായത്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള നിയന്ത്രണങ്ങളും ഇടപെടലുകളും പൂരം നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സംഘാടകര്‍ ആരോപിക്കുന്നത്. കുടമാറ്റത്തിന് ശ്രീരാമന്റെ രൂപമുള്ള കുടയുമായി എത്തിയവരെ പൊലീസ് കമ്മീഷണര്‍ ത‍ടഞ്ഞതാണ് ഇപ്പോള്‍ വലിയ രാഷ്ട്രീയ വിവാദമാകുന്നത്. ആനക്ക് പട്ടയുമായി എത്തിവരെ തടയുകയും അനാവശ്യ ബഹളം ഇതേ തുടര്‍ന്ന് ഉണ്ടായി എന്നും ആക്ഷേപം ഉണ്ട്. ആനക്ക് പട്ടയുമായി എത്തിയവരോട് കമ്മീഷണര്‍ ആക്രോശിക്കുന്നതടക്കമുള്ള വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. പട്ട കൊണ്ടുവന്നവരോട് എടുത്തോണ്ട് പോടാ നിന്റെ പട്ട എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നുണ്ട്.

ഒപ്പം പൊലിസിന്റെ നിയന്ത്രണങ്ങള്‍ കാരണം ഇത്തവണ തൃശൂര്‍ പൂരം വെടിക്കെട്ട് നാല് മണിക്കൂര്‍ വൈകുകയും ചെയ്തു. 

തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് ഈ സംഭവ വികാസങ്ങള്‍. പൂരം അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വ്വം പൊലീസ് ഇടപെട്ടു എന്നതാണ് ആരോപണം. പൂരം നടത്തിപ്പില്‍ അനാവശ്യ ഇടപെടല്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നാണ് സംസ്ഥാന ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള നീക്കം. വിഷയത്തില്‍ അടിയന്തിരമായി നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെയായിരിക്കും അച്ചടക്ക നടപടി. അങ്കിത് അശോകിന് പുറമെ അസി. കമ്മീഷര്‍ സുദര്‍ശനെയും അടിയന്തിരമായി മാറ്റും.

Kerala government to take disciplinary action against Trissur City police commissioner

More Stories from this section

family-dental
witywide