ഡൽഹിയിലെ പരിപാടിക്കിടെ ട്രംപിന്റെ ലൈവ് ഫോൺകോൾ; ഇന്ത്യ എന്ത് ചോദിച്ചാലും നൽകും, ഞാൻ മോദിയുടെ ആരാധകനെന്നും ട്രംപ്

ന്യൂഡൽഹി: ലൈവ് ഫോൺകോളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന പരിപാടിക്കിടെയാണ് ട്രംപിൻ്റെ ‘സർപ്രൈസ്’ ഫോൺ കോളെത്തിയത്. ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോറുമായുമായി നടത്തിയ സംഭാഷണത്തിലൂടെ ട്രംപ് സദസുമായി സംസാരിച്ചു.

ഇന്ത്യയ്ക്ക് തൻ്റെയും അമേരിക്കയുടെയും പൂർണപിന്തുണ ഉണ്ടാവും. ഏതൊരു സഹായത്തിനും ഇന്ത്യയ്ക്ക് തങ്ങളെ ബന്ധപ്പെടാ. ഇന്ത്യയുമായുള്ള ബന്ധം മുമ്പത്തേക്കാളും ദൃഢമാണെന്നും ഇന്ത്യ എന്ത് ആവശ്യപ്പെട്ടാലും അവർക്ക് അത് നൽകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വലിയ സുഹൃത്താണെന്നും താൻ അദ്ദേഹത്തിൻ്റെ ഒരു ആരാധകനാണെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ് സമ്പദ്വ്യവസ്ഥയും ഓഹരി വിപണിയും റെക്കോർഡ് വളർച്ചയിലാണെന്നും ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസിലെ കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ത്യക്കാർക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഔദ്യോഗിക ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ചടങ്ങിലുണ്ടായിരുന്നു.

Trump’s live phone call during an event in Delhi; India will give whatever it asks, Trump says I am a fan of Modi

More Stories from this section

family-dental
witywide