കേരള സമാജം സൗത്ത് ഫ്‌ളോറിഡ ഓണാഘോഷം കളര്‍ഫുള്‍ … പ്രൗഢഗംഭീരം

സൗത്ത് ഫ്‌ളോറിഡ : നാല് പതിറ്റാണ്ടായി സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം സൗത്ത് ഫ്‌ളോറിഡയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സമൂഹവും, ക്ഷണിക്കപ്പെട്ട ജനപ്രതിനിധികളും 200ലധികം കലാകാരന്മാരും, കലാകാരികളും, മാവേലി മന്നനും, വാദ്യമേളഘോഷങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ഓണാഘോഷവേദിയായ കൂപ്പര്‍ സിറ്റി സ്‌കൂള്‍ കൊച്ചു കേരളമായി മാറി.

വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കേരളത്തനിമയില്‍ വാദ്യമേള അകമ്പടിയോടെ, ഓണക്കോടികള്‍ അണിഞ്ഞെത്തിയ ആയിരത്തിലധികം പേര്‍ പങ്കെടുത്ത ഘോഷയാത്രയോടെ മാവേലിമന്നനെ ആഘോഷവേദിയിലേക്ക് ആനയിച്ചു. പൂത്താലവും, പൂവിളികളുമായി പങ്കെടുത്ത വിമന്‍സ് ഫോറം ഒരുക്കിയ താലപ്പൊലി സംഘം ഘോഷയാത്രക്ക് മാറ്റ് കൂട്ടി.

വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് പ്രോഗ്രാം ആരംഭിച്ചത്. ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫും , വിശിഷ്ഠാതിഥികളും, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. തുടര്‍ന്ന് കിഡ്സ് ഫ്യൂഷന്‍ ഡാന്‍സ്, ഫെസ്റ്റിവല്‍ ഓഫ് കേരള, വര്‍ണനിലാവ്, യൂത്ത് ഫ്യൂഷന്‍ ഡാന്‍സ്, തിരുവാതിര കളി, ഡാന്‍സ് ദിവസ്, മാര്‍ഗംകളി, സീനിയര്‍ യൂത്ത് ഡാന്‍സ്, മഞ്ചാടി കുന്നിനക്കരെ – ഒരു മലയാളി കഥ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി.

പ്രസിഡന്റ് ഷിബു ജോസഫിനോടൊപ്പം വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, സെക്രട്ടറി നിബു പുത്തേത്ത് ട്രഷറര്‍ ജെറാള്‍ഡ് പെരേര, ജോയിന്റ് സെക്രട്ടറി നോയല്‍ മാത്യു, ജോയിന്റ് ട്രഷറര്‍ അജി വര്‍ഗീസ് എന്നിവരും കൂടാതെ എക്‌സിക്യൂട്ടീവ് കമ്മറ്റി അഗങ്ങള്‍ ജിനി ഷൈജു, സുമ ബിജു, അരുണ്‍ പൗവത്തില്‍, ജോബി എബ്രഹാം, മാത്യു കിഴക്കേടത്ത്, മാമ്മന്‍ പോത്തന്‍, രതീഷ് ഗോവിന്ദ്, ജോസ് തോമസ്, നിധീഷ് ജോസഫ്, ജോസ് വടപറമ്പില്‍, ബിജു ജോണ്‍ എന്നിവരുടെയും, കേരളസമാജത്തിന്റെ സജീവപ്രവര്‍ത്തകര്‍ത്തകരുടെയും കൂട്ടായതും ചിട്ടയുമായ പ്രവര്‍ത്തനങ്ങള്‍ ഓണാഘോഷം വന്‍വിജയവും ജനശ്രദ്ധ നേടുകയും ചെയ്തു.

More Stories from this section

family-dental
witywide