ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ തകർക്കാൻ ട്രംപിന്റെ പച്ചക്കൊടി; പശ്ചിമേഷ്യയിൽ വീണ്ടും വൻ യുദ്ധഭീതി

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് നേരെ അതിശക്തമായ ആക്രമണങ്ങൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൈന്യത്തിന് അനുമതി നൽകിയതായി റിപ്പോർട്ട്. ഇറാന്റെ അടിസ്ഥാന ഊർജ്ജ മേഖലകളെയും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് വലിയ തോതിലുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നത്. അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും വലിയ വില നൽകേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സൈനിക നീക്കത്തിൽ അമേരിക്കയ്ക്കൊപ്പം ഇസ്രയേലും പങ്കാളിയാകുമെന്നാണ് സൂചന. ആക്രമണത്തിനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾക്ക് ട്രംപ് നിർദ്ദേശം നൽകിയെങ്കിലും അന്തിമ അനുമതി ഇതുവരെ നൽകിയിട്ടില്ലെന്നാണ് വിവരങ്ങൾ. അതിനിടെ, യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ ഇറാനിലെ പ്രമുഖ സൈനിക മേഖലകളെ കേന്ദ്രീകരിച്ച് വീണ്ടും ശക്തമായ ബോംബാക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. യുഎസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

അതേസമയം മേഖലയിൽ പൂർണ്ണമായ യുദ്ധമുണ്ടായാൽ ആഗോളതലത്തിൽ വലിയ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് വൈറ്റ് ഹൗസ് ഉപദേശകർ ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണങ്ങളും തിരിച്ചടികളും കടുക്കുന്നതോടെ പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ചരക്ക് ഗതാഗതവും എണ്ണ വിതരണവും തടസ്സപ്പെടാൻ സാധ്യതയേറി. ഇത് ആഗോള എണ്ണവില ഉയർന്നേക്കുമെന്ന ഭീതിക്കും അന്താരാഷ്ട്ര വിപണിയിലെ തകർച്ചയ്ക്കും കാരണമായിട്ടുണ്ട്.

Donald Trump Greenlights Heavy Strikes Targeting Iran Energy Infrastructure

More Stories from this section

family-dental
witywide