ഡോ. കെ.പി. യോഹന്നാന് ഡാലസിൽ വച്ച് വാഹനം ഇടിച്ച് അപകടം, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സ്ഥാപകനും പ്രഥമ ബിഷപ്പുമായ ഡോ. കെ.പി യോഹന്നാന് (74, മാർ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത) അമേരിക്കയിലെ ഡാലസിൽ വച്ച് വാഹനം ഇടിച്ച് പരുക്കേറ്റു. അദ്ദേഹം ഗുരുതരാവസ്ഥയിൽ ഡാലസ് മെത്തഡിസ്റ്റ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ് . ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 05:25-ഓടെയായിരുന്നു അപകടം. നാലു ദിവസമായി അദ്ദേഹം ഡാലസിൽ എത്തിയിട്ട് .

പ്രഭാത നടത്തത്തിന് പോയപ്പോൾ വാഹനമിടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഇടിച്ച വാഹനം ഏതാണ് എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. സാധാരണ ഡാലസിലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ ക്യാംപസിനകത്താണ് പ്രഭാത നടത്തം.

പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ചു പരുക്കേറ്റത്.  കെ.പി യോഹന്നാൻ തൻ്റെ ബൈബിൾ ബിരുദ പഠനം നടത്തിയത് ഡാലസിലായിരുന്നു. അവിടെ വച്ചാണ് ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം തുടങ്ങുന്നത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ ടെക്സാസിലെ ആസ്ഥാന മന്ദിരം ഡാലസിലാണ്

More Stories from this section

family-dental
witywide