എല്‍.കെ. അദ്വാനി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ എല്‍.കെ. അദ്വാനിയെ ബുധനാഴ്ച രാത്രിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. 96 കാരനായ അദ്ദേഹം നിലവില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വാര്‍ദ്ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകയാണ് എന്നും വിവരമുണ്ട്.