
ന്യൂയോര്‍ക്ക്: തൃശൂര്‍ പെരുമ്പാവൂര്‍ കുറുപ്പംപടി പടയാറ്റില്‍ പരേതനായ പി.കെ.മാത്യുവിന്റെ ഭാര്യ മേരി മാത്യു നിര്യാതയായി. 84 വയസ്സായിരുന്നു. അറുമാസം മുമ്പുവരെ അമേരിക്കയിലുള്ള മകള്‍ ലതക്കൊപ്പമായിരുന്നു താമസം. ഇക്കഴിഞ്ഞ നവംബറിലാണ് നാട്ടിലേക്ക് പോയത്. ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളിലിന്റെ ഭാര്യാ മാതാവാണ് പരേത.
ലതാ പോള്‍(റോക്ക്ലാന്റ്, ന്യൂയോര്‍ക്ക്), സിബി മാത്യു (ന്യൂയോര്‍ക്ക്), ഷെല്‍ബി ഐസക് (യോങ്കേഴ്സ് ന്യൂയോര്‍ക്ക്), ജെസ്സി എബ്രഹാം (അബുദാബി) എന്നിവര്‍ മക്കളും പോള്‍ കറുകപ്പള്ളിലില്‍, ബിന്ദു സിബി, ജോണ്‍ ഐസക്ക് (ന്യൂയോര്‍ക്ക് സ്റ്റോറ്റ് അസംബ്ളി സ്ഥാനാര്‍ത്ഥി), എബ്രഹാം ജോര്‍ജ് എന്നിവര്‍ മരുമക്കളുമാണ്.
ലീപ, ലിപിന്‍, ജോബിന്‍, ശില്പ, അലിഷ, ജോഷ്, ഷാരന്‍ എന്നിവര്‍ കൊച്ചുമക്കളും ആലിയ പൗലോസ് കൊച്ചുമകന്റെ മകളുമാണ്.
പരേതയുടെ സംസ്കാര ചടങ്ങുകൾ 16/06/2024 ഞായർ പെരുമ്പാവൂർ കുറുപ്പംപടിയിലെ വസതിയിൽ വച്ച് നടത്തപ്പെടും.ഞായർ രാവിലെ 9 മണി മുതൽ വീട്ടിൽ വച്ച് പൊതു ദർശനവും, വൈകിട്ട് 3 മണിയോടെ ശുശ്രൂഷ കർമ്മങ്ങളും നടക്കുന്നതായിരിക്കും. തുടർന്ന് 4 മണിയോടെ കുറുപ്പംപടി സെന്റ്. മേരീസ് ജാക്കോബൈറ്റ് സിറിയൻ കത്തീഡ്രലിൽ വച്ച് സംസ്കാര ചടങ്ങുകൾ നടത്തപ്പെടും.
Mary mathew obit















