
കേരളത്തിലെ പ്രാധന ജാതികളായ തീയ്യ (ഈഴവര്‍), നായര്‍ വിഭാഗങ്ങള്‍ക്ക് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ജനങ്ങളുമായി ജനിതകപരമായി കൂടുതൽ അടുപ്പമുള്ളതായി പഠനം. ഇവര്‍ക്കുപുറമെ കർണാടകയിൽ നിന്നുള്ള ബണ്ട്സ്, ഹൊയ്‌സാലകൾ എന്നീ എന്നീ വിഭാഗങ്ങള്‍ക്കും വടക്കുപറഞ്ഞാറൻ ജനങ്ങളുമായി ജനിതകമായി അടുത്ത് നിൽക്കുന്നുവെന്ന് ജീനോം ബയോളജി ആൻഡ് എവല്യൂഷൻ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഹൈദരാബാദിലെ സിഎസ്ഐആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ (സിസിഎംബി) ജെ സി ബോസ് ഫെലോ ഡോ. കുമാരസാമി തങ്കരാജിന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഹൈ-ത്രൂപുട്ട് ജനിതക പഠനം നടത്തിയത്.
സഹസ്രാബ്ദങ്ങൾ നീണ്ട കുടിയേറ്റങ്ങൾ,അധിവാസം, മനുഷ്യരുടെ കൂടികലരൽ എന്നിവയുടെ ഫലമായി ജനിതകവും സാംസ്കാരികവുമായ വൈവിധ്യം വലിയ തോതിലുള്ള മേഖലകളിലൊന്നാണ് ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറൻ തീരം. ജൂതന്മാർ, പാർസികൾ, റോമൻ കത്തോലിക്കർ എന്നിവരുൾപ്പെടെ തെക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അധിവസിക്കുന്ന സമീപകാല കുടിയേറ്റക്കാരെക്കുറിച്ചുള്ള നേരത്തെയുള്ള പഠനങ്ങൾ ഈ പ്രദേശത്തിന്റെ സമ്പന്നമായ ജനിതക പൈതൃകത്തെ വെളിപ്പെടുത്തുന്നതാണ്.
എന്നിരുന്നാലും ചരിത്രപരമായി യോദ്ധാക്കാളും ഫ്യുഡൽ പ്രഭുക്കന്മാരും ആയ പ്രദേശത്തെ പ്രബല വിഭാഗങ്ങളുടെ ജനിതക പാരമ്പര്യം ഇപ്പോഴും തർക്ക വിഷയം ആയിരുന്നു. ചരിത്രകാരന്മാരും ചില രേഖാമൂലമുള്ള രേഖകളും അവരെ അഹിഛത്രയിൽ നിന്നുള്ള കുടിയേറ്റക്കാരുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇരുമ്പ് യുഗ നാഗരികതയിലുള്ളവരാണ് അഹിഛത്രയിൽ നിന്നുള്ള കുടിയേറ്റക്കാർ. അതേസമയം മറ്റ് ചില ഗവേഷകരും രേഖകളും ഈ വിഭാഗത്തെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ള സിഥിയൻ വംശജരായ ഇൻഡോ-സ്കൈയുമായി ബന്ധപ്പെടുത്തുന്നുണ്ട്.എന്നാൽ ഈ ചർച്ച അവസാനിപ്പിക്കാനുള്ള ഉത്തരമാണ് പുതിയ പഠനം നൽകുന്നത്.
Nair and Thiyya communities share most of their ancestry from ancient north west India













