വടംവലി മാമാങ്കത്തിന് ഡാളസ് ഉണർന്നു;  ദേശീയ വടംവലി മത്സരം ഇന്ന്

ഡാളസ്: ഡാളസ്സിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെന്റർ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ വടംവലി മത്സരം ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. 1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായാണ് ഒരു ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 22ാം തിയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുന്നത്. 

ഗാർലാൻഡ് സിറ്റിയിലുള്ള സെൻറ് തോമസ് കാത്തലിക്ക് ചർച്ച് പാർക്കിംഗ് ലോട്ടിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ 9 ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ന്യൂയോർക്ക് ചിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു.

ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും. ഐസിഇസി പ്രസിഡൻ്റ് ഷിജു എബ്രഹാം, സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ എല്ലാവരെയും വടംവലി മാമാങ്കത്തിലേക്ക് ക്ഷണിച്ചു.

പി.പി. ചെറിയാൻ

Also Read

More Stories from this section

family-dental
witywide