ഷിക്കാഗോയിൽ കരുത്തിൻ്റെ കനൽപൂരത്തിന് അരങ്ങുണർന്നു, സോഷ്യൽ ക്ലബ്ബിൻ്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് വികെ ശ്രീകണ്ഠൻ എം.പി, ആദ്യ പോരാട്ടം കാനഡ ഗ്ലാഡിയേറ്റേഴ്സും ന്യൂ സ്റ്റാർ ടെക്സസും തമ്മിൽ

ഷിക്കാഗോ: കായികപ്രേമികൾ മാസങ്ങളായി കാത്തിരുന്ന ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെൻ്റിന് ബെൻസൺവില്ലിലെ എനർജി സ്‌പോർട്‌സ് കോംപ്ലക്‌സിൽ ആവേശകരമായ തുടക്കം. വടംവലി ലോകത്തെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആവേശകരമായ കായിക മാമാങ്കത്തിൻ്റെ ഉദ്ഘാടനം പാലക്കാട് എം.പി വി. കെ. ശ്രീകണ്ഠൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഇത്തരത്തിൽ ആവേശകരമായ ഒരു പരിപാടിയിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് അദ്ദേഹം പ്രതികരിച്ചു. ഓണത്തോടനുബന്ധിച്ച് ലോകമെമ്പാടും മലയാളികളുള്ള ഇടങ്ങളിൽ ഇത്തരം മത്സരങ്ങൾ നടത്തുന്നത് സന്തോഷമെന്നും അമേരിക്കയിൽ ഇത്തരത്തിലുള്ള കായിക മത്സരങ്ങൾ നടത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കടക്കം മുൻകൈയെടുക്കുന്ന ഷിക്കാഗോ സോഷ്യൽ ക്ലബിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകാംഷഭരിതമായ പ്രിലിമിനറി മത്സരങ്ങളിലൊന്നിൽ വടംവലി ലോകത്തെ കരുത്തരായ കാനഡ ഗ്ലാഡിയേറ്റേഴ്സും ന്യൂ സ്റ്റാർ ടെക്സസും തമ്മിലുള്ള പോരാട്ടം ആരംഭിച്ചു.

അമേരിക്ക, കാനഡ തുടങ്ങിയ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 പ്രമുഖ വടംവലി ടീമുകളാണ് 11,111 ഡോളറിൻ്റെ ഒന്നാം സമ്മാന തുകയ്ക്കായി മാറ്റുരയ്ക്കുന്നത്. അത്യാധുനിക എൽ.ഇ.ഡി സ്ക്രീൻ സംവിധാനങ്ങളോടെ ഒരുക്കിയിരിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികളാണ് മത്സരങ്ങൾ നേരിട്ട് കാണാൻ എത്തിയിരിക്കുന്നത്. സ്റ്റേഡിയത്തിൽ എത്താൻ കഴിയാത്തവർക്കായി KV TV വഴി ലോകമെമ്പാടും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. വരും മണിക്കൂറുകളിൽ ക്വാർട്ടർ, സെമി ഫൈനൽ പോരാട്ടങ്ങൾ പൂർത്തിയാക്കി ടൂർണമെൻ്റ് ഫൈനലിലേക്ക് കടക്കും. വടംവലിക്ക് ശേഷം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

The first match of the Social Club’s 12th International Tug of War Tournament in Chicago was between the Canada Gladiators and New Star Texas.

More Stories from this section

family-dental
witywide