പ്രസ് ക്ലബ് ഓഫ് ഇന്ത്യയ്ക്ക് പുതിയ സാരഥികൾ: ഗൗതം ലാഹിരി പ്രസിഡൻ്റ്, മലയാളിമാധ്യമപ്രവർത്തകൻ പി ആർ സുനിൽ മാനേജിങ് കമ്മിറ്റി അംഗം

ന്യൂഡൽഹി: പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബർ 9 നായിരുന്നു വോട്ടെടുപ്പ്. ഞായറാഴ്ച ഫലം പ്രഖ്യാപിച്ചു . മുതിർന്ന പത്രപ്രവർത്തകൻ ഗൗതം ലാഹിരി പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നീരജ് താക്കൂറാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച വ്യക്തി. മലയാളി മാധ്യമ പ്രവർത്തകനായ പി ആർ സുനിൽ മാനേജിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റിപ്പോർട്ടർ ടിവി നോർത്ത് ഇന്ത്യ റീജനൽ ഹെഡാണ് സുനിൽ.

വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് സംഗീത ബറൂവ പിഷാരടിയേയും ജോയിൻ്റ് സെക്രട്ടറിയായി അഫ്‌സൽ ഇമാമിനെയും ട്രഷററായി മോഹിത് ദുബെയേയും തിരഞ്ഞെടുത്തു.

16 അംഗ മാനേജിങ് കമ്മിറ്റി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ: അദിതി രാജ്പുത് , മേഘ്‌ന ധൂലിയ , സുരഭി കംഗ, പ്രജ്ഞാ സിംഗ്, നളിനി രഞ്ജൻ മൊഹന്തി, സുനിൽ നേഗി, അസിസ് ഗുപ്ത, ശങ്കർ ആനന്ദ്, രവീന്ദർ കുമാർ, അഭിഷേക് കുമാർ സിംഗ്, അനിന്ധ്യ ചതോപാധ്യായ, അമിതാഭ റോയ് ചൗധരി, മുഹമ്മദ് ആസാദ്, അഷ്‌റഫ് ബസ്തവി, പി ആർ സുനിൽ, പബ്ബ സുരേഷ് ബാബു .

New office bearers for Press Club of India