സാമ്പത്തിക ഉപരോധം ട്രംപിന്റെ കൈയിലുള്ള ‘ഏറ്റവും മികച്ച മോശം വഴി’; ഉപരോധ തന്ത്രം വിജയിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ടെന്ന് മുൻ യുഎസ് നാവികസേനാ അഡ്മിറൽ

വാഷിംഗ്ടൺ: ഇറാനെ സാമ്പത്തികമായി തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നിലവിലുള്ള മോശം ബദലുകളിൽ ഏറ്റവും മികച്ചതാണെങ്കിലും, ഇത് നടപ്പിലാക്കുന്നത് പ്രായോഗികമായി വലിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് മുൻ യുഎസ് നാവികസേനാ റെയർ അഡ്മിറൽ ജെയിംസ് സ്റ്റാവ്രിഡിസ് വ്യക്തമാക്കി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കയ്ക്ക് മുന്നിലുള്ള തന്ത്രപരമായ വഴികളെക്കുറിച്ച് വിശകലനം നടത്തിയത്.

ഇറാനെതിരെ ശക്തമായ സൈനിക ആക്രമണം പുനരാരംഭിക്കുക, അല്ലെങ്കിൽ ഈ വിഷയത്തിൽ നിന്നും പൂർണ്ണമായി പിൻവാങ്ങുക എന്നിവയാണ് അമേരിക്കയ്ക്ക് മുന്നിലുള്ള മറ്റ് വഴികൾ. എന്നാൽ ഇതിന് പകരമായി, ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിലും ഉപരോധ നയങ്ങളിലും പങ്കാളികളാകാൻ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്ക് എതിരെ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

എന്നാൽ ഈ ഉപരോധ തന്ത്രം വിജയിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് സ്റ്റാവ്രിഡിസ് നിരീക്ഷിച്ചു. ഉപരോധങ്ങളും സമ്മർദ്ദ തന്ത്രങ്ങളും പ്രശ്നപരിഹാരമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ ഉപരോധ കൂട്ടായ്മയിൽ ചേരാനുള്ള അമേരിക്കയുടെ ആഹ്വാനം നിരസിച്ച ആദ്യ രാജ്യം ചൈനയാണെന്നും, വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളും ഇതേ നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide