
ടൈം മാഗസിൻ്റെ 2024-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇന്ത്യക്കാരിയായ ആസ്ട്രോഫിസിസ്റ്റ് പ്രിയംവദ നടരാജനും. ഏപ്രിൽ 17 നു പ്രസിദ്ധീകരിച്ച പട്ടികയിലാണ് പ്രിയംവദയുടെ പേരുള്ളത്. ആഗോള തലവൻമാർ, വ്യവസായ പ്രമുഖർ, കായികതാരങ്ങൾ, മാധ്യമ താരങ്ങൾ, വിവിധ മേഖലകളിലെ മറ്റ് മികച്ചവർ തുടങ്ങിവയരെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക.
യേൽ യൂണിവേഴ്‌സിറ്റിയിലെ ആസ്ട്രോഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് പ്രിയംവദ. 2008-ൽ ഹാവാർഡ് റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ എമെലിൻ കോൺലാൻഡ് ബിഗലോ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കേംബ്രിഡ്ജ് സർവകലാശാല, ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
2000 മുതൽ അവർ യേലിൽ ഫാക്കൽറ്റിയാണ് ,അവിടെ ഫ്രാങ്ക് പ്രോഗ്രാമിൻ്റെ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് ഡയറക്ടറാണ്.
ബഹുമതി പ്രഖ്യാപനത്തിന് ശേഷം സന്തോഷം പ്രകടിപ്പിച്ച് എക്‌സിൽ ഇങ്ങനെ എഴുതി . “ഈ മികവുറ്റ ഗ്രൂപ്പിൻ്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു, നന്ദിയറിയിക്കുന്നു,”
Priyamvada Natarajan on TIME’s 2024 list of 100 most influential people














