50:50 സാധ്യത മാത്രം, ട്രംപിന്‍റെ അവകാശവാദം തള്ളി ഗൾഫ് വൃത്തങ്ങൾ; ഹോർമുസ് കടലിടുക്കിൽ ധാരണ ഇപ്പോഴും അകലെ!

ദോഹ: ഹോർമുസ് കടലിടുക്ക് തുറന്നുനൽകുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ വെള്ളിയാഴ്ചയോടെ ധാരണയിലെത്താൻ 50 ശതമാനം മാത്രമാണ് സാധ്യതയെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട മുതിർന്ന ഗൾഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട്. ധാരണ ഉടൻ പ്രാബല്യത്തിൽ വരുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.

താൽക്കാലിക കരാറിൽ ഒപ്പുവെക്കാൻ അധികാരമുള്ള കടുത്ത നിലപാടുള്ള ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ പ്രതിനിധികൾ നിലവിൽ ചർച്ചകൾ നടത്തുന്ന ഇറാനിയൻ പ്രതിനിധി സംഘത്തിലില്ലെന്ന് ഗൾഫ് വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, ഇറാനിയൻ അധികൃതരുമായി അമേരിക്ക വളരെ മികച്ച ചർച്ചകൾ നടത്തുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ കരാറിൽ നിന്ന് ഇറാൻ പിന്മാറുകയാണെങ്കിൽ രാജ്യത്തെ കഠിനമായി ആക്രമിക്കുമെന്ന ഭീഷണി അദ്ദേഹം ആവർത്തിച്ചു.

കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച കരാർ ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാന്റെ നിലപാട്വാഷിംഗ്ടണുമായി നേരിട്ടുള്ള സമാധാന ചർച്ചകൾ നടക്കുന്നെന്ന വാദം ഇറാൻ പാടെ തള്ളി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഒമാനുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ ഈ പ്രധാന ജലപാത തുറന്നുകൊടുക്കുന്നത് അമേരിക്കയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ വഴിയൊരുക്കുമെന്ന് ചില നയതന്ത്രജ്ഞർ കരുതുന്നു.

More Stories from this section

family-dental
witywide