‘നുണപ്രചാരണങ്ങൾക്കിടയിലും സത്യത്തിനായി പോരാടി’; രാഹുലിനെ പ്രശംസിച്ച് പ്രിയങ്കയുടെ വൈകാരിക കുറിപ്പ്

ന്യൂഡൽഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർപ്പൻ പ്രകടനത്തിൽ രാഹുൽ ഗാന്ധിയുടെ പങ്കിനെ പ്രകീർത്തിച്ചു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുലിന്റെ സഹോദരിയായതിൽ താൻ അഭിമാനിക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ പാർട്ടിയുടെ മികച്ച പ്രകടനത്തിൽ തൻ്റെ സഹോദരി നിർണായക പങ്ക് വഹിച്ചുവെന്ന് ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്കയുടെ അഭിനന്ദന പോസ്റ്റ്.

“അവർ വെറുപ്പ് പടർത്തിയപ്പോള്‍ നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും ദയയുമായിരുന്നു. നിങ്ങൾ പോരാളിയും ധൈര്യശാലിയുമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. നിങ്ങളെ തിരിച്ചറിയാത്തവർ ഇപ്പോൾ നിങ്ങൾ ആരാണെന്ന് തിരിച്ചറിയുന്നു,” പ്രിയങ്ക എക്സിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ കേന്ദ്ര അന്വേഷണ ഏജൻസികളും അദാനിയും വരെ രാഹുൽ ഗാന്ധിക്കെതിരെ അണിനിരക്കുന്ന കാർട്ടൂൺ പങ്ക് വെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.

More Stories from this section

family-dental
witywide