പ്രധാനമന്ത്രി നേരിട്ട് ഫോൺ ചോർത്തില്ല, മറ്റാരെങ്കിലുമാകാം; രാഹുലിന്റെ ആരോപണത്തിൽ പ്രതികരിച്ച് സാം പിത്രോദ, തെളിവ് ഹാജരാക്കാൻ ബിജെപിയുടെ വെല്ലുവിളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദ. സ്ക്രൂ ഡ്രൈവറുമായി പ്രധാനമന്ത്രി കമ്പ്യൂട്ടറിന് മുന്നിലിരുന്ന് നേരിട്ട് ഫോൺ ചോർത്തില്ലെന്നും, മറ്റാരെങ്കിലുമാകാം അത് ചെയ്യുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. തന്റെ ഫോണുകളും ചോർത്തപ്പെടുന്നുണ്ടെന്ന് പറഞ്ഞ പിത്രോദ, ഫോൺ ചോർത്തൽ നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ അടിസ്ഥാന ആരോപണത്തെ തള്ളിക്കളഞ്ഞില്ല. അതേസമയം, ആരോപണത്തിന് തെളിവുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ വെല്ലുവിളി ഉയർത്തുന്നതിന് പകരം പാർലമെന്റിൽ ഹാജരാക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നതിന് പിന്നാലെയുണ്ടായ സാം പിത്രോദയുടെ ഈ പ്രതികരണം, രാഹുൽ ഗാന്ധിയെ അദ്ദേഹം തള്ളിപ്പറഞ്ഞതാണെന്ന തരത്തിലാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഇതിനൊപ്പം ഉത്തരേന്ത്യ ഛഠ് പൂജയിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനാണെന്ന പ്രചാരണവും ബിജെപി ശക്തമാക്കിയിട്ടുണ്ട്. ഛഠ് പൂജയെപ്പോലും നാടകത്തിനും ഫോട്ടോ സെഷനുമുള്ള അവസരമാക്കി മോദി മാറ്റുമെന്ന രാഹുലിന്റെ മുൻപത്തെ പ്രസംഗത്തിലെ ഭാഗങ്ങൾ, ഛഠ് പൂജ നാടകമാണെന്ന് രാഹുൽ പറഞ്ഞെന്ന തരത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്.

അതേസമയം, തുറന്ന സംവാദത്തിനുള്ള രാഹുൽ ഗാന്ധിയുടെ വെല്ലുവിളി അവഗണിക്കുന്ന കേന്ദ്രസർക്കാർ, മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യത്തിൽ അടുത്തയാഴ്ചയോടെ തീരുമാനമെടുത്തേക്കും. പ്രത്യേക സിറ്റിംഗിന് മുന്നോടിയായി ഈ മാസം 23-ന് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. മന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്ന് സി. സദാനന്ദന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണ് സൂചന.

PM Won’t Tap Phones Directly, Could Be Someone Else: Sam Pitroda on Rahul’s Allegation; BJP Demands Proof

More Stories from this section

family-dental
witywide