ഗാസയില്‍ സമാധാനം ഇനിയും അകലെയോ? വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് ഇനിയും പ്രതികരിച്ചിട്ടില്ലെന്ന് ഖത്തര്‍

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിനും ബന്ദികളെയും തടവുകാരെയും കൈമാറുന്നതിനുമുള്ള പദ്ധതിയെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി വ്യാഴാഴ്ച പറഞ്ഞു. മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് സൂചിപ്പിച്ചിരുന്നു. അതേസമയം, മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ വെടിനിര്‍ത്തലിന് വേണ്ടിയുള്ള വിശദാംശങ്ങളുമായി ബന്ധപ്പെട്ട് ഖത്തറും അമേരിക്കയും ഈജിപ്തുമായും മാസങ്ങളായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. എന്നാല്‍ നവംബറില്‍ നടപ്പിലാക്കിയ താത്ക്കാലിക വെടിനിര്‍ത്തല്‍ അല്ലാതെ ഇതുവരെ മറ്റ് നീക്കങ്ങള്‍ നടന്നിട്ടില്ല. നവംബറില്‍ നടപ്പിലാക്കിയ താത്ക്കാലിക വെടിനിര്‍ത്തലില്‍ നൂറിലധികം ബന്ദികളെ മോചിപ്പിച്ചിരുന്നു.

ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞയാഴ്ച ഇസ്രായേലിന്റെ മൂന്ന് ഘട്ടങ്ങളുള്ള പുതിയ നിര്‍ദേശം അവതരിപ്പിച്ചിരുന്നു.

More Stories from this section

family-dental
witywide