രാഹുല്‍ ഗാന്ധിയുടെ സിഖ് പരാമര്‍ശം : സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് യുഎസില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയുള്ള സിഖ് സംഘം ഡല്‍ഹിയിലെ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കോണ്‍ഗ്രസ് ഭരണകാലത്തെക്കാള്‍ ബിജെപി സര്‍ക്കാരിന് കീഴില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് വാദിച്ച പ്രതിഷേധ സംഘം, രാഹുല്‍ ഗാന്ധി തന്റെ പരാമര്‍ശത്തിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനിടെ, ഇന്ത്യയില്‍ സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും പരിമിതികളുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്. വാഷിങ്ടണ്‍ ഡിസിയിലെ വിജിനിയയില്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു രാഹുലിന്റെ വാക്കുകള്‍ എത്തിയത്. ആര്‍എസ്എസ് രാജ്യത്തെ ചില മത സാമുദായിക വിഭാഗങ്ങളെയും വിവിധ ഭാഷകളെയും മറ്റ് ചിലര്‍ക്ക് ഭീഷണിയെന്ന നിലയിലാണ് കാണുന്നതെന്നും ഇതിനെതിരെയാണ് രാജ്യത്തെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനാകുമോ ഇല്ലേ എന്നുള്ളതും സിഖുകാരനെന്ന നിലയില്‍ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ കഴിയുമോയെന്നതും ഇത് മറ്റ് മതവിഭാഗങ്ങളിലെ വിശ്വാസികള്‍ക്കും സാധ്യമാകുമോയെന്നതുമാണ് ഇന്ത്യയിലെ പോരാട്ടത്തിന്റെ കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, രാഹുല്‍ വിദേശത്ത് ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ പതിവായി നടത്തുന്നതായി ബിജെപി ആരോപിച്ചു. അമിത്ഷാ അടക്കം രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രാഹുലിന്റെ പരാമര്‍ശങ്ങളെ ‘പാപം’ എന്നാണ് വിശേഷിപ്പിച്ചത്.

More Stories from this section

family-dental
witywide