റെജി മാര്‍ക്കോസ് നിര്യാതനായി

ചിങ്ങവനം/ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്‍ഡിലെ ഹോള്‍ബ്രൂക്കില്‍ 33 വര്‍ഷമായി താമസിക്കുന്ന റെജി മാര്‍ക്കോസ് (64) കേരളത്തില്‍ വച്ച് ഒക്ടോബര്‍ 12 നു നിര്യാതനായി. കോട്ടയം ചിങ്ങവനം മാലത്തുശേരില്‍ പരേതരായ എം.വി. മാര്‍ക്കോസിന്റെയും സാറാമ്മയുടെയും മകനാണ്. ലോങ്ങ് ഐലന്‍ഡ് സെന്റ് ജോസഫ് ക്നാനായ ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ എമിലി, റാന്നി പനാറാക്കുന്നില്‍ കുടുംബാംഗം.

മക്കള്‍: മാര്‍ക്ക്, ഏലിയാസ്, സാറാ
സഹോദരങ്ങള്‍: രാജന്‍ മാര്‍ക്കോസ്, ഓമന ജേക്കബ്, ലിസി തോമസ്, രഞ്ജി മാര്‍ക്കോസ്, സോണിയ ജേക്കബ്, രാജേഷ് മാര്‍ക്കോസ്, റോക്കി മാര്‍ക്കോസ് (എല്ലാവരും യു.എസ്)
സംസ്‌കാരം വെള്ളിയാഴ്ച (ഒക്ടോബര്‍ 18) ചിങ്ങവനം സെന്റ് ജോണ്‍സ് ദയറാ ചര്‍ച്ചില്‍

More Stories from this section

family-dental
witywide