മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥ് അന്തരിച്ചു

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ മംഗലം ഗോപിനാഥ് അന്തരിച്ചു. 88 വയസായിരുന്നു. ഞായറാഴ്‌ച വൈകിട്ട് മഞ്ചേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിത്സയിലായിരുന്നു.

മുൻ എഐസിസി അംഗമായിരുന്നു. കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മംഗലം ഗോപിനാഥ് ‘അൽ അമീൻ’ ‘മലബാർ ടുഡേ’ തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്നു. ഭാര്യ: എം. രുഗ്മിണി. മക്കൾ: എം.ജി.സുരേഷ്കുമാർ, എം.ജി. സുനന്ദ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മഞ്ചേരി വെട്ടേക്കോട്.

Senior Congress leader Mangalam Gopinath passes away

More Stories from this section

family-dental
witywide