‘നവരാത്രി അടിച്ചമർത്തലുകളുടെ ഉത്സവം’; പലസ്തീൻ അനുകൂലിയായ ഇന്ത്യൻ-അമേരിക്കൻ വംശജ അറസ്റ്റിൽ

കാലിഫോർണിയ: കാലിഫോർണിയയിലെ ബേക്കേഴ്‌സ്‌ഫീൽഡിൽ കൗൺസിൽ ഹിയറിംഗിനിടെ മേയർക്കും സിറ്റി കൗൺസിൽ അംഗങ്ങൾക്കും നേരെ കടുത്ത ഭീഷണി മുഴക്കിയതിനെ തുടർന്ന് ഇന്ത്യൻ-അമേരിക്കൻ പ്രതിഷേധക്കാരിയായ റിദ്ദി പട്ടേൽ (28) അറസ്റ്റിൽ. ഗാസയിലെ വെടിനിർത്തൽ പ്രമേയത്തിൽ കൗൺസിലിൻ്റെ നിലപാട് സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് റിദ്ദി പട്ടേൽ പൊട്ടിത്തെറിച്ചത്.

16 കേസുകളാണ് റിദ്ദി പട്ടേലിനെതിരെ. വെടിനിർത്തൽ പ്രമേയത്തിന് കൗൺസിലിൻ്റെ പിന്തുണയില്ലാത്തതിൽ ഇവർ നിരാശ പ്രകടിപ്പിച്ചു. തൻ്റെ വികാരാധീനമായ പ്രസംഗത്തിൽ മഹാത്മാഗാന്ധിയെയും യേശുക്രിസ്തുവിനെയും പോലുള്ളവരുടെ പേരുകൾ പരാമർശിച്ചു. കൗൺസിൽ ലസ്തീനിലെ അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തി. മെച്ചപ്പെട്ട സുരക്ഷാ നടപടികളോടുള്ള നിസ്സംഗതയെ വിമർശിച്ചു.

“…നിങ്ങൾ എല്ലാവരും ഭീകരരായ മനുഷ്യരാണ്. ഒരുപക്ഷേ യേശു ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്നെ നിങ്ങളെ തന്നെ കൊന്നേനെ. പലസ്തീനിലോ അടിച്ചമർത്തൽ നടക്കുന്ന, അടിച്ചമർത്തൽ നടക്കുന്ന മറ്റേതെങ്കിലും രാജ്യത്തോ നടക്കുന്നതൊന്നും നിങ്ങളാരും കാര്യമാക്കുന്നില്ല. ഇവിടെ നടക്കുന്ന അടിച്ചമർത്തലിനെക്കുറിച്ച് നിങ്ങൾ സംരാരിക്കുന്നില്ല,” അവർ പറഞ്ഞു.

ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരായ പോലീസ് നടപടികളെ തുടർന്ന് യുഎസിലുടനീളമുള്ള സർക്കാർ കെട്ടിടങ്ങളിൽ വർദ്ധിപ്പിച്ച സുരക്ഷാ നടപടികൾക്കെതിരെയും അവർ ആഞ്ഞടിച്ചു.

“ഒരു ദിവസം ആരെങ്കിലും ഗില്ലറ്റിൻ കൊണ്ടുവന്ന് നിങ്ങളെ എല്ലാവരെയും കൊല്ലുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അവർ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

More Stories from this section

family-dental
witywide