അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നുവെന്നും ഇന്ധനമടക്കമുള്ള അവശ്യവസ്തുക്കൾ കരുതിവെക്കുന്നതാണ് നല്ലതെന്നും അമേരിക്കൻ പൗരന്മാർക്ക് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കയ്‌ക്കെതിരെ സൈനികമായി മാത്രമല്ല, വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ബഹുമുഖ തിരിച്ചടിയുടെ രൂപത്തിലേക്ക് തങ്ങളുടെ പ്രതിരോധം മാറ്റിയതായി ഇറാൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. തങ്ങളുടെ നീക്കങ്ങൾക്ക് മുന്നിൽ ഇനി ആർക്കും സുരക്ഷയുണ്ടാകില്ലെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്ന് പുതിയ ആക്രമണങ്ങൾ ഉണ്ടായില്ലെങ്കിലും കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ശക്തമായ ആക്രമണം നടത്തി. ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഇറാനിയൻ പൈലറ്റുമാരാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
മറുവശത്ത്, ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് സർവീസ് നടത്തിയ കപ്പലുകളെ ഉൾപ്പെടുത്തി ഇറാൻ കരിമ്പട്ടിക പുറത്തിറക്കി. അതേസമയം, മേഖലയിലെ സംഘർഷങ്ങൾ വധിക്കുന്നതിനിടെ ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും സജ്ജമാണെന്ന പ്രസ്താവനയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിട്ടുണ്ട്.
Iran Warns US of Economic Crisis, Attacks American Base in Kuwait















