‘സഹോദരന്‍’ ഉദ്ഘാടനം നാളെ ; ദുരിതബാധിതരെ സഹായിക്കാന്‍ ഒരു പുതിയ സംരംഭം

സാന്‍ഫ്രാന്‍സിസ്‌കോ: നോര്‍ത്ത് വെസ്റ്റ് &സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ദുരിതബാധിതരുടെ ഉന്നമനത്തിനായി പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ ‘സഹോദരന്‍ ഇന്‍ക്’ എന്ന പേരില്‍ ഒരു സംരംഭം ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാഭ്യാസ സഹായത്തിനായി ഫണ്ട് ശേഖരിക്കുക , വീടില്ലാത്തവര്‍ക്ക് വീട് വെച്ചു നല്‍കുക, പാവപ്പെട്ടവരെ ആരോഗ്യപരിപാലനത്തില്‍ സഹായിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോയിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ കത്തോലിക്കാ ബാവയുടെ കാര്‍മികത്വത്തിലാണ് ഉദ്ഘാടന പരിപാടി. ഡോ:തോമസ് മാര്‍ ഇവനിയോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കും.

വെരി റവ രാജു ഡാനിയല്‍ കോര്‍എപ്പിസ്‌കോപ്പ, റവ ഫാദര്‍ റ്റെജി എബ്രഹാം, റവ ഫാദര്‍ മാത്യു തോമസ് എന്നിവരും പരിപാടിയില്‍ സാന്നിധ്യം അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് EMail :contact@sahodharan.org
വെരി റവ രാജു ഡാനിയല്‍ കോര്‍എപ്പിസ്‌കോപ്പ :2144766584
എബ്രഹാം ചിറക്കല്‍: 3092693247
ജോബി ജോണ്‍ :2013210045
ബിനുലാല്‍ :2816820309
ലിന്‍സ് പീറ്റര്‍ ഫിലിപ്പ് :9168069235

വാര്‍ത്ത: -പി പി ചെറിയാന്‍

More Stories from this section

family-dental
witywide