‘ഞാൻ കണ്ടതിൽ ഏറ്റവും മികച്ച വ്യക്തിത്വം, വ്യാജ പ്രചാരണം അവസാനിപ്പിക്കണം’; എ ആർ റഹ്മാന് പിന്തുണയുമായി സൈറ ബാനു

ചെന്നൈ: പ്രശസ്ത സം​ഗീതജ്ഞൻ എ ആർ റഹ്മാനെതിരായ വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി ഭാര്യ സൈറ ബാനു രം​ഗത്ത്. റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സൈറ ആവശ്യപ്പെട്ടു.

ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ്‌ മുംബൈയിലേക്ക് മാറിയത്. ആരോഗ്യം മെച്ചപ്പെട്ടാൽ ചെന്നൈയിലേക്ക് തിരിച്ചെത്തുമെന്നും സൈറ അറിയിച്ചു. ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. തന്‍റെ അനാരോഗ്യം കാരണമാണ് തല്‍കാലത്തേക്ക് മാറിനിൽക്കുന്നത്. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താൽര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്‌. റഹ്മാനെ മാധ്യമങ്ങൾ വെറുതെ വിടണമെന്നും സൈറ പറഞ്ഞു.

മാധ്യമങ്ങൾക്ക് ശബ്ദസന്ദേശം അയച്ചുകൊണ്ടായിരുന്നു സൈറയുടെ അഭ്യര്‍ത്ഥന. സൈറ റഹ്മാൻ എന്ന പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്.

saira banu support ar rahman

More Stories from this section

family-dental
witywide