തിരുവനന്തപുരം: സര്‍ക്കാരിനെ വെട്ടിലാക്കിയ വിവാദത്തില്‍ പിവി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി ഷോണ്‍ ജോര്‍ജ്. ഗുരുതര കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും അത് മറച്ചുവെച്ചെന്നും അതും കുറ്റകൃത്യമാണെന്നും ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ പറയുന്നു.
എഡിജിപി അജിത് കുമാറിനെയും കടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലെത്തി നില്‍ക്കുകയാണ് അന്‍വറിന്റെ ആരോപണം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്നും ചേരുമ്പോള്‍ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൂടേറിയ ചര്‍ച്ചയാകും.