വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെൻ്റ്സ് ഓഫ് ടെക്സാസ്” ഷോ വൻ വിജയം

ജീമോൻ റാന്നി

ഹൂസ്റ്റൺ: ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ഫ്രണ്ട്‌സ് ഓഫ് ഗ്രീൻ വില്ലേജിൻ്റെ
സഹകരണത്തോടെ നടത്തിയ ടാലെൻ്റ് ഓഫ് ടെക്സാസ് ടാലെൻ്റ് ഷോ വൻ വിജയമായി.

ഏപ്രിൽ 19ന് ഞായറാഴ്ച വൈകിട്ട് 5.30ന് സ്റ്റാഫോർഡ് സിവിക് സെൻ്ററിൽ സൂസൻ ജേക്കബിൻ്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ടാലെൻ്റ് ഷോയിൽ ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി രാജേഷ് മാത്യു വിശിഷ്ടാതിഥികൾക്കും എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം അറിയിച്ചു. തുടർന്ന് സ്ഥാപക പ്രസിഡൻ്റും നിലവിലെ പ്രസിഡൻ്റുമായ എസ് കെ ചെറിയാൻ അധ്യക്ഷ പ്രസംഗം നടത്തി.

1997 ൽ സ്ഥാപിതമായ ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക അവബോധം നൽകുന്ന നിരവധി പരിപാടികൾ ഇതിനോടകം നടത്തിയത് അദ്ദേഹം തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു. കേരളത്തിലെ കോട്ടയം ജില്ലയിൽ ഇരുപതോളം വീടുകൾ നിർധനർക്ക്
വയ്ക്കുന്നതിൻ്റെ ഭാഗമായുള്ള ധനശേഖരണാർത്ഥമാണ് ഈ ടാലെൻ്റ് ഷോ സഘടിപ്പിച്ചതിൻ്റെ ഉദ്ദേശമെന്നും എസ് .കെ ചെറിയാൻ
പറയുകയുണ്ടായി.

അതിനുശേഷം ടാലെൻ്റ് ഷോയുടെ പ്രധാന സ്പോൺസർമാരായ ജെയിംസ് ഊലൂട്ട്, സിബു വർഗീസ്, സുരേഷ് രാമകൃഷ്‌ണൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡബ്ല്യൂ എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് വൈസ് ചെയർ പൊന്നു പിള്ള, മാഗ് പ്രഡിഡൻ്റ് റോയ് മാത്യു, ഹിന്ദു സൊസൈറ്റി പ്രസിഡൻ്റ് ഡോ. രാംദാസ് കണ്ടത്ത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

തുടർന്ന്നടത്തപ്പെട്ട ഡോ. സുനന്ദ നായരുടെ നേത്രത്വത്തിലുള്ള സുനന്ദ പെർഫോമിംഗ് ആർട്സ് സെന്ററിലെ കലാപ്രതിഭകൾ നടത്തിയ വിവിധ നയന മനോഹര നൃത്തങ്ങളും കൂടാതെ ജെയ്‌മി, ഗീതാഞ്ജലി , ക്രിസ്റ്റൽ, എന്നിവരുടെ കുച്ചുപ്പിടി, ഭരതനാട്യം എന്നിവയും റീവ പെർഫോമിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഗീത സാന്ദ്രമായ വയലിൻ തീർത്ത ഫ്യൂഷൻ സംഗീത മേളയും, സുനിൽ ഷിക്കാഗോ, റോഷി മാലേത്ത്, റോണിസി മാലേത്ത് , മെറീന, മേഴ്‌സി, സിസി രാജേഷ് , രാമചന്ദ്രൻ വടക്കേമഠം എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും ടാലെൻ്റ് ഷോയെ മികവും ഹൃദ്യവുമാക്കി.

എംസി മാരായ അനിൽ ജനാർദ്ദനൻ, ആൻസി ശാമുവേൽ എന്നിവരുടെ അവതരണങ്ങൾ ടാലെൻ്റ് ഷോയെ മികവുറ്റതാക്കി. നൈനാൻ മാത്തുള്ള എത്തിച്ചേർന്ന വിശിഷ്ടതിഥികൾ ഉൾപ്പെടെ ടാലെന്റ്റ് ഷോയിൽ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തികൊണ്ട് പ്രസംഗിച്ചു.

ഫോമാ മുൻ പ്രസിഡൻ്റ് ശശിധരൻ നായർ, പ്രമുഖ മാധ്യമ പ്രവർത്തകരായ ബ്ലെസ്സൺ ഹ്യൂസ്റ്റൺ, ജീമോൻ റാന്നി, എ സി ജോർജ്, ജോർജ് തെക്കേമല, സജി പുല്ലാട് എന്നിവരുൾപ്പെടെ ഹൂസ്റ്റണിലെ പ്രമുഖരായ വ്യക്തികൾ ഉൾപ്പെടെ ധാരാളം പേര്
മൂന്ന് മണിക്കൂറോളം നീണ്ട പരിപാടിയിൽ പങ്കെടുത്തു.

ജുമോൻ ജോസഫിൻ്റെയും വിഡിയോ ഡ്രീം മാക്സിൻ്റെയും നേതൃത്വത്തിൽ
എടുത്ത ഫോട്ടോകളും വീഡിയോയും തുടർന്നും പരിപാടി കാണാനും ആസ്വദിക്കാനും വേദിയൊരുക്കി. ഷിനു എബ്രഹാമായിരുന്നു സൗണ്ട് എഞ്ചിനീയറായി പ്രവർത്തിച്ചത്.

“Talents of Texas” show organized by World Malayali Council Houston Province was a huge success

More Stories from this section

family-dental
witywide