‘എവിടെനിന്ന് വന്നോ അവിടേക്ക് മടങ്ങൂ’ എന്ന് ആക്രോശിച്ച് വെടിവയ്പ്പ്; അമേരിക്കയില്‍ കുട്ടികളടക്കം 7 പേര്‍ക്ക് പരുക്ക്, അക്രമി സ്വയം വെടിവെച്ച് മരിച്ചു

നെബ്രാസ്‌ക: അമേരിക്കയിലെ നെബ്രാസ്‌കയില്‍ വെടിവയ്പ്പ്. നാല് കുട്ടികളടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌പെയിനില്‍ നിന്നുള്ളവരാണ് അക്രമത്തിനിരയായതെന്നാണ് സൂചന. ഇവരോട് ‘എവിടെ നിന്ന് വന്നോ, അവിടേക്ക് മടങ്ങുക’, എന്നും ‘ഇംഗ്ലീഷില്‍ സംസാരിക്കൂ’ എന്നും ആക്രോശിച്ചാണ് ആക്രമണത്തിന് അയല്‍ക്കാരന്‍ കൂടിയായ തോക്കുധാരി മുതിര്‍ന്നതെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ 28 വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. 74 കാരനായ ബില്ലി ബൂത്ത് തന്റെ വീടിനുള്ളില്‍ നിന്ന് അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് മാരകമായി സ്വയം വെടിവച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ വീടിനകത്തും പുറത്തുമായി പതിനഞ്ചോളം പേര്‍ ഉണ്ടായിരുന്നു. ഇരകളില്‍ മൂന്ന് പേര്‍ 22 നും 43 നും ഇടയില്‍ പ്രായമുള്ളവരും, നാല് പേര്‍ 3 നും 10 നും ഇടയില്‍ പ്രായമുള്ള കുട്ടികളുമാണെന്നും പൊലീസ് വ്യക്തമാക്കി.

More Stories from this section

family-dental
witywide