‘മസ്ക് തന്നെ വിലക്കിയേക്കാം, എങ്കിലും ഇക്കാര്യം പറയാതിരിക്കാനാകില്ല’; എക്സ് ഉപയോ​ഗത്തെക്കുറിച്ച് ശിവകാർത്തികേയൻ

ഗോവ: സോഷ്യൽമീഡിയ, പ്രത്യേകിച്ച് എക്സ് ഉപയോ​ഗം കുറയ്ക്കണമെന്ന് നടൻ ശിവകാർത്തികേയൻ. ഇക്കാര്യം പറഞ്ഞതിന് തന്നെ ഇലോൺ മസ്‌ക് എക്‌സിൽ നിന്നും വിലക്കുമെന്ന് തമിഴ് നടൻ ശിവകാർത്തികേയൻ തമാശരൂപേണ പറഞ്ഞു. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലചിത്രമേളയിൽ സ്വകാര്യ വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് തന്റെ പുതിയ സിനിമയായ അമരനെക്കുറിച്ചും തന്നെക്കുറിച്ചും സംസാരിക്കവെയാണ് നടൻ തന്റെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ രണ്ടുവർഷമായി താൻ സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണെന്ന് പറഞ്ഞ നടൻ താൻ ഇന്റർനെറ്റ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു. ‘സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് കുറക്കണം, പ്രത്യേകിച്ച് എക്‌സ്, ഇതെന്റെ എളിയ ഉപദേശമാണ്’ എന്നാണ് നടൻ പറഞ്ഞത്.

തന്റെ എക്‌സ് അക്കൗണ്ട്, പരാമർശത്തിന് പിന്നാലെ എക്‌സ് ഉടമസ്ഥനായ ഇലോൺ മസ്‌ക് ബ്ലോക്ക് ചെയ്‌തേക്കാമെന്നും ശിവകാർത്തികേയൻ തമാശരൂപേണ പറഞ്ഞു. അമരനാണ് ശിവകാർത്തികേയന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. മികച്ച കലക്ഷൻ നേടി ചിത്രം കുതിക്കുകയാണ്.

Sivakarthikeyan talks about elon musk and X

More Stories from this section

family-dental
witywide