ഖർഗെ നിർദ്ദേശിച്ചു, നേതാക്കൾ ഒന്നാകെ പിന്തുണച്ചു, സോണിയ സമ്മതിച്ചു; കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു

ദില്ലി: കോൺഗ്രസ് പാർട്ടിയിൽ മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് പുതിയ ഉത്തരവാദിത്വം. കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി ചെയർപേഴ്സണായാണ് സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തത്. ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. നേതാക്കൾ ഒന്നാകെ പിന്തുണച്ചതോടെ സോണിയ ഗാന്ധി സ്ഥാനം ഏറ്റെടുക്കാൻ സമ്മതം അറിയിക്കുകയായിരുന്നു. പദവി ഏറെ ഉത്തരവാദിത്തമുള്ളതെന്നാണ് സോണിയ പ്രതികരിച്ചത്. ഇന്ന് ചേർന്ന കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് തീരുമാനം.

Sonia Gandhi appointed Congress Parliamentary Party chairperson

Also Read

More Stories from this section

family-dental
witywide