
ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് ജൂലൈ 25-28 വരെ സ്‌ക്രാന്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ (800 Linden St, Scranton PA) വെച്ച് സംഘടിപ്പിക്കുന്നു.
2 കൊരിന്ത്യര്‍ 4:16-18 ‘called to be Renewed day by day’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയം. റൈറ്റ് റവ ഡോ.എബ്രഹാം ചാക്കോ, ഡോ. വിനോ ഡാനിയേല്‍, ഡോ .ടി.വി. തോമസ്, ശ്രീമതി മേരി തോമസ് തുടങ്ങിയ പ്രശസ്ത സുവിശേഷ പ്രാസംഗികരാണ് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നത്.
(വാര്‍ത്ത: പി.പി ചെറിയാന്‍)











