യുഎസ്‌ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസ്

വാഷിംഗ്‌ടൺ ഡി സി : കഴിഞ്ഞ രണ്ട് വർഷമായി ട്രംപിൻ്റെ പ്രചാരണത്തിന് നേതൃത്വം നൽകിയ സൂസി വൈൽസായിരിക്കും വൈറ്റ് ഹൗസ് ചീഫ് ഓഫ് . 67 കാരിയായ വൈൽസ് യുഎസ് ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും.വൈറ്റ് ഹൗസിലെ ഏറ്റവും സ്വാധീനമുള്ള ജോലിയായാണ് ചീഫ് ഓഫ് സ്റ്റാഫിനെ കാണുന്നത്

ജനുവരിയിൽ ട്രംപ് അധികാരമേറ്റാൽ ഉടൻ വൈൽസ് നിയമിതയാകും.

“അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് എന്നെ സഹായിച്ചു, എൻ്റെ 2016 ലെയും 2020 ലെയും വിജയകരമായ പ്രചാരണങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു അവർ. അവർ ടഫാണ്, സ്മാർട്ടാണ്, ഇന്നോവേറ്റീവാണ് . അവർ ഏല്ലാവരാലും ബഹുമാനിക്കപ്പെടുന്നു. – ട്രംപ് പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ പ്രസിഡൻ്റ് സ്ഥാനം നേടിയതിന് ശേഷം ട്രംപ് പ്രഖ്യാപിച്ച ആദ്യത്തെ അഡ്മിനിസ്ട്രേഷൻ പോസ്റ്റാണ് ചീഫ് ഓഫ് സ്റ്റാഫ് പദവി.

Susie Wiles First-Ever Woman Chief Of Staff

More Stories from this section

family-dental
witywide