
ടെക്‌സസ്: നോര്‍ത്ത് ടെക്സാസിലെ വീട്ടില്‍ വച്ച് ഭര്‍തൃപിതാവിനെ കുത്തിക്കൊലപ്പെടുത്തിയെന്നാരോപിച്ച് നോര്‍ത്ത് ടെക്സാസ് യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ക്ലെബേണില്‍ വെച്ചാണ് 41 കാരി ജെന്നിഫര്‍ ലിന്‍ ബ്രാബിനെ കസ്റ്റഡിയിലെടുത്തത്.
മിറാക്കിള്‍ ലെയ്നിലെ 700 ബ്ലോക്കിലെ വീട്ടില്‍വെച്ചായിരുന്നു സംഭവം. കൊല്ലപ്പെട്ടത് 76 കാരനായ റോബര്‍ട്ട് ബ്രാബായിരുന്നു. ഗുരുതരമായി കുത്തേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.










