ഓണാഘോഷം മനോഹരമാക്കി ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസൈറ്റി

ഹ്യൂസ്റ്റണ്‍ : ഓണാഘോഷം മനോഹരമാക്കിമാറ്റി ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസൈറ്റി. സെപ്റ്റംബര്‍ 21ന് സ്റ്റാഫോര്‍ഡില്‍ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ഓണാഘോഷം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

മനോഹരമായ അത്തപ്പൂക്കളം പരിപാടിയുടെ മാറ്റ് കൂട്ടി. നിറഞ്ഞ സദസിനു മുമ്പില്‍ ഏഴ്തിരിയിട്ട വിളക്കില്‍ ഭദ്രദീപം തെളിയിച്ച് പ്രസിഡന്റ് ഇന്ദ്രജിത് നായര്‍ ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു.

സെക്രട്ടറി നിഷ നായര്‍, ട്രഷറെര്‍ വിനീത സുനില്‍ മറ്റു ബോര്‍ഡ് മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍ പിള്ള, അന്വേഷ്, സുനിത ഹരി, വിനോദ് മേനോന്‍, കൃഷ്ണകുമാര്‍, വേണുഗോപാല്‍, രതീഷ് നായര്‍, രശ്മി നായര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് കലാശ്രീ ഡോക്ടര്‍ സുനന്ദ നായര്‍ നേതൃത്വം കൊടുത്ത കലാപരിപാടികളില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്തു. കഥാപ്രസംഗം മുതല്‍ കളരിപ്പയറ്റു വരെ വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസൈറ്റി പുറത്തിറക്കുന്ന സുവെനീറിന്റെ പ്രകാശനം KHS പ്രസിഡന്റ് സുനില്‍ നായര്‍ നിര്‍വഹിച്ചു. വിഭവ സമൃദ്ധമായ സദ്യയും ആഘോഷങ്ങള്‍ക്ക് മറ്റു കൂട്ടി.

More Stories from this section

family-dental
witywide