ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് സഹോദരിമാർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക് അപകടം ഡെന്റൺ കൗണ്ടിയിൽ

ടെക്സസ്: ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മരിച്ച മൂന്ന് സ്ത്രീകളും ഗ്വാട്ടിമാല മുൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി എഫ്രൈൻ ഒറോസ്കോയുടെ സഹോദരിമാരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിലിയ ഒറോസ്‌കോ ഗോൺസാലസ് ഡി അൽവാരസ് (69), എലിയ ഒറോസ്‌കോ (65), ഗ്ലാഡിസ് ഒറോസ്‌കോ ഗോൺസാലസ് ഡി സിഫ്യൂന്റസ് (63) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം 6.45 നാണ് ഡെന്റൺ കൗണ്ടിയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരുക്കേറ്റിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

three woman dies in denton county accident

Also Read

More Stories from this section

family-dental
witywide