മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ നടന്ന് ട്രംപ്, ചെവിയില്‍ ബാന്‍ഡേജുമായി പൊതുവേദിയില്‍, മില്‍വോക്കിയില്‍ വീരോചിത സ്വീകരണം

മില്‍വോക്കി: മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നിമിഷങ്ങളുടെ ഭയചകിത മൂഹൂര്‍ത്തങ്ങളെ സാക്ഷിയാക്കി തിരികെയെത്തിയ ട്രംപിന് തന്റെ അനുയായികള്‍ക്ക് ഇടയില്‍ വീര പരിവേഷമാണ് ഇപ്പോള്‍. പെന്‍സില്‍ വാനിയയിലെ വധശ്രമത്തിനു ശേഷം സൂപ്പര്‍ ഹീറോയായി മാറിയ ട്രംപ് ആദ്യമായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തിരികെ ലഭിച്ച ജീവിതത്തിന്റെ അടയാളപ്പെടുത്തലായി വലത്തെ ചെവിയില്‍ ബാന്‍ഡേജുണ്ടായിരുന്നു.

വധശ്രമത്തില്‍ പരുക്കേറ്റതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് തിങ്കളാഴ്ച മില്‍വാക്കിയിലെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വീരോചിതമായ സ്വീകരണം ലഭിച്ചു.
വേദിയില്‍ ട്രംപിനെ കണ്ടതും നിറഞ്ഞ കയ്യടിയായിരുന്നു ഉയര്‍ന്നത്.

പെന്‍സില്‍വാനിയ ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപ് പൊതുവേദിയില്‍ എത്തിയത്. തിങ്ങിനിറഞ്ഞ വേദിയില്‍ ട്രംപിനെ ഒരുനോക്ക് കാണാന്‍ ഒത്തുകൂടിയവര്‍ കൈവീശി ആഹ്ലാദിക്കുകയും കരഘോഷം സ്വീകരിച്ച ട്രംപ് കൂടുതല്‍ കരുത്തനായതുപോലെയുമായിരുന്നു കാണപ്പെട്ടത്.

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സെനറ്റര്‍ ജെ.ഡി.വാന്‍സിനൊപ്പമാണ് ട്രംപ് ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയത്.

2,400ലധികം പ്രതിനിധികള്‍ നിറഞ്ഞ കണ്‍വെന്‍ഷനില്‍, ഹൗസ് റിപ്പബ്ലിക്കന്‍ ബൈറണ്‍ ഡൊണാള്‍ഡ്സും ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും ഉള്‍പ്പെടുന്ന ഒരു വിഐപികള്‍ ഉള്‍പ്പെട്ട വേദിയില്‍ വാന്‍സിന്റെ അടുത്തായാണ് നീല സ്യൂട്ടും ട്രേഡ് മാര്‍ക്ക് റെഡ് ടൈയും ധരിച്ച ട്രംപ് ഇരുന്നത്.

ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ് യൂണിയന്റെ പ്രസിഡന്റ് സീന്‍ ഒബ്രിയന്‍ ശനിയാഴ്ചത്തെ ഭയാനകമായ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ട്രംപ് അതിജീവിച്ചതിനെക്കുറിച്ച് പറയുകയും ചെയ്തപ്പോള്‍ കാണികളില്‍ നിന്ന് വലിയ കരഘോഷവും സന്തോഷവും വേദിയെ ഇളക്കി മറിച്ചു.

Also Read

More Stories from this section

family-dental
witywide