3 സംസ്ഥാനങ്ങളിൽ കൂടി ട്രംപ് വിജയിച്ചു; റിപ്പബ്ലിക്കൻ സ്ഥാനാർഥി പട്ടത്തിന് തൊട്ടരികെ ട്രംപ്

മിസോറി, മിഷിഗൺ, ഐഡഹോ സംസ്ഥാനങ്ങളിലെ ആഭ്യന്തര പാർട്ടി തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥി പട്ടം ഏതാണ്ട് ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്. അടുത്ത ചൊവ്വാഴ്ച നടക്കുന്ന പോരാട്ടത്തിൽ 15 സംസ്ഥാനങ്ങളിലെ ജനവിധി അറിയാം. ജൂലൈയിൽ നടക്കുന്ന പാർട്ടി സമ്മേളനത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം നേടാനുള്ള മത്സരത്തിൽ ട്രംപ് വൻ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്.

മിസോറിയിൽ, എല്ലാ കൗണ്ടി കോക്കസിലും വിജയിച്ച് ട്രംപ് തൻ്റെ എതിരാളിയായ മുൻ സൗത്ത് കരോലിന ഗവർണർ നിക്കി ഹേലിയെ തകർത്തിരിക്കുകയാണ്.

മിഷിഗണിൽ, ഏകദേശം 2,000 പാർട്ടി പ്രവർത്തകർ കോക്കസ് കൺവെൻഷനിൽ വോട്ട് ചെയ്തു, ട്രംപിൻ്റെ പ്രതിനിധികളായി മൽസരിച്ച 39 പ്രതിനിധികളും വിജയിച്ചു.

പടിഞ്ഞാറൻ സംസ്ഥാനമായ ഐഡഹോയിലെ റിപ്പബ്ലിക്കൻ കോക്കസുകളിലും ട്രംപ് വിജയിച്ചതായി, എൻബിസിയും എബിസിയും റിപ്പോർട്ട് ചെയ്തു.

Trump Wins Republican Polls In 3 US States

More Stories from this section

family-dental
witywide