ഇരട്ടി സന്തോഷം പകർന്ന് ഇരട്ടസംഗമം; കോതനല്ലൂർ പള്ളിയിലെ കന്തീശങ്ങളുടെ തിരുനാൾ ആഘോഷമായി

കോട്ടയം വൈക്കത്തിനടുത്ത് കോതനല്ലൂർ ഫൊറോനാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു ഇരട്ടകളുടെ അപൂർവസംഗമം നടത്തി. ഇരട്ട വിശുദ്ധരായ കന്തീശങ്ങളുടെ നാമധേയത്തിലാണ് കോതനല്ലൂർ പള്ളി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 410 ജോടി ഇരട്ടകൾ പെരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഇരട്ട സംഗമത്തിന് എത്തിച്ചേർന്നു.

നാല് മൂവർ സംഘവും സംഗമത്തിൽ പങ്കെടുത്തു. ആറ് മാസം പ്രായം മാത്രമുള്ള രണ്ട് ഇരട്ടകളാണ് സംഗമത്തിൽ പങ്കെടുത്ത പ്രായം കുറഞ്ഞവർ. 12 ഇരട്ട വൈദികരും രണ്ട് ഇരട്ട കന്യാസ്ത്രകളും സംഗമത്തിൽ പങ്കെടുത്തു. തിരുനാൾ കുർബാന ഇരട്ടകളായ വൈദികരുടെ നേതൃത്വത്തിലാണ് നടന്നത്.

തിരുനാൾ പ്രദക്ഷിണത്തിൽ വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ചതും ഇരട്ടവൈദികരായിരുന്നു. സംഗമത്തിൽ പങ്കെടുത്ത ഇരട്ടസഹോദരങ്ങളെ കന്തീശങ്ങൾക്ക് സമർപ്പിച്ച ശുശ്രൂഷ വികാരി ഫാ.സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിൽ നിർവഹിച്ചു. 2007 മുതൽ ഈ പള്ളിയിൽ ഇരട്ടസംഗമം നടത്തുന്നു. കേരളത്തിലെ തന്നെ അതി പുരാതന ക്രിസ്തീയ ദേവാലയങ്ങളിലൊന്നാണ് കോതനല്ലൂരിലെ കന്തീശങ്ങളുടെ പള്ളി.

Twins Gathering At Kothanallur Forane Church Kottayam

More Stories from this section

family-dental
witywide