
കഴിഞ്ഞ മാസം ന്യൂജേഴ്‌സിയിലെ യുഎസ് ഗ്രോസറി ഷോപ്പിൽ മോഷണം നടത്തിയെന്നാരോപിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന, ആന്ധ്ര സ്വദേശിനികളായ ഭവ്യ ലിംഗനഗുണ്ട (20), യാമിനി വാൽകൽപുഡി (22) എന്നിവരെയാണ് പിടികൂടിയത്. സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥിനികളാണ് ഇരുവരും.
ഹോബോകെൻ ഷോപ്പ്‌റൈറ്റിൽ കയറി ഷോപ്പിങ് നടത്തിയ ഇവർ ചില ചില ഇനങ്ങൾക്ക് പണം നൽകാതെ മുങ്ങാൻ ശ്രമിച്ചു എന്നാണ് കേസ്. മാർച്ച് 19 ന് ഹോബോകെൻ സിറ്റി പോലീസ് അവരെ പിടികൂടി. ഇരുവരും രണ്ട് ഇനങ്ങൾക്ക് പണം നൽകിട്ടുണ്ട്, എന്നാൽ 27 ഇനങ്ങളുമായി സ്റ്റോറിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. മൊത്തം 155.61 യുഎസ് ഡോളറിനുള്ള ഷോപ്പിങ് നടത്തിയിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത ശേഷം “മുഴുവൻ തുകയും” നൽകാൻ തയ്യാറാണെന്ന് ഇരുവരും പറഞ്ഞു. അതിലൊരാൾ ഇരട്ടി പണം പോലും വാഗ്ദാനം ചെയ്തു. പോലീസിനോട് മാപ്പ് പറയുകയും തങ്ങളെ വിട്ടയച്ചാൽ ഈ കുറ്റം ആവർത്തിക്കില്ലെന്നും പറഞ്ഞു. പക്ഷേ കാര്യമില്ല.
Two Indian Students Arrested in US For Shoplifting














