സാസ്‌ക്വാച്ചിനെ തിരഞ്ഞ് കൊടും കാട്ടിൽ പോയ 2 പേർ തണുത്തു മരിച്ചു

സാസ്‌ക്വാച്ചിനെ തിരഞ്ഞ് കൊടും കാട്ടിൽ പോയ രണ്ടുപേരുടെ മൃതദേഹം കാട്ടിൽ നിന്ന് കണ്ടെടുത്തു. തെക്കൻ വാഷിങ്ടണിലെ ഗിഫോർഡ് പിഞ്ചോട്ട് നാഷണൽ ഫോറസ്റ്റിലാണ് സാസ്‌ക്വാച്ചിനെ തിരഞ്ഞ് റിഗണിലെ പോർട്ട്‌ലാൻഡിൽ നിന്നുള്ള 2പേർ യാത്ര പോയത്. ക്രിസ്മസ് ദിനത്തിലാണ് ഇവർ പുറപ്പെട്ടതെന്നും ഇതുവരെ തിരിച്ചെത്തിയില്ലെന്നും അറിയച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

(വടക്കേ അമേരിക്കയിലെ നാടോടി കഥകളിലും ഐതീഹ്യങ്ങളിലും കാണുന്ന ഒരു ജീവിയാണ് സാസ്‌ക്വാച്ച്. വനങ്ങളിൽ വസിക്കുന്ന വലിയ, രോമമുള്ള മനുഷ്യനോടും കുരങ്ങിനോടും സാദൃശ്യമുള്ള ജീവിയെന്ന് വിശ്വാസം)

തിരച്ചിലിനായി 60-ലധികം സന്നദ്ധപ്രവർത്തകരും ഡ്രോണുകളും ഹെലികോപ്റ്ററും നായ്ക്കളും പങ്കെടുത്തു. കൊടും വനത്തിൽ മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ഇരുവരും തണുത്തുറഞ്ഞു മരിക്കുകയായിരുന്നു.

37ഉം 59ഉം വയസ്സുള്ള രണ്ടു പുരുഷന്മാരാണ് മരിച്ചത്. ഇവരുടെ പേരുകൾ പൊലീസ് വെളിപ്പെടുത്തിയില്ല.

Two men found dead in forest while searching for Sasquatch barefoot

More Stories from this section

family-dental
witywide