‘തലയ്ക്ക് സ്ഥിരതയില്ലാത്ത അമ്മാവൻ’; ട്രംപിന്റെ ഡാൻസിനെ ട്രോളി സോഷ്യൽ മീഡിയ

ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ഒരു പൊതു പരിപാടിയിൽ നടത്തിയ നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വാഷിംഗ്ടൺ ഡിസിയിൽ നടന്ന വാർഷിക മോംസ് ഫോർ ലിബർട്ടി ഇവൻ്റിൽ, ഗ്രൂപ്പിൻ്റെ സഹസ്ഥാപകയോടൊപ്പമാണ് 78 കാരനായ ട്രംപ് സ്റ്റേജിൽ ചുവടുവച്ചത്.

എൽ.ജി.ബി.ടി അവകാശങ്ങൾ, വംശവും വംശീയതയും, നിർണായകമായ വംശീയ സിദ്ധാന്തം, വിവേചനം എന്നിവ പരാമർശിക്കുന്ന സ്കൂൾ പാഠ്യപദ്ധതിക്കെതിരെ വാദിക്കുന്ന അമേരിക്കൻതീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടനയാണ് മോംസ് ഫോർ ലിബർട്ടി.

ഗംഭീരമായ നൃത്തച്ചുവടുകളോടെ ട്രംപ് മോംസ് ഫോർ ലിബർട്ടി പരിപാടി അവസാനിപ്പിച്ചു. “അമ്മമാർ ട്രംപിനെ സ്നേഹിക്കുന്നു. നിങ്ങൾ ഇത് ഷെയർ ചെയ്യണമെന്ന് കമല ഹാരിസ് തീർച്ചയായും ആഗ്രഹിക്കുന്നില്ല”, എന്ന തലക്കെട്ടോടെയാണ് ട്രംപ് അനുകൂലികൾ വിഡിയോ എക്സിൽ പങ്കുവെച്ചത്. ഏതാനും ചിലർ ട്രംപിന്റെ നൃത്തത്തെ പ്രോത്സാഹിപ്പിച്ച് കമന്റ് ചെയ്തു. ട്രംപ് ജനങ്ങളുടെ പ്രസിഡന്റ് എന്നായിരുന്നു ഒരാളുടെ പ്രതികരണം.

എന്നാൽ78 കാരനായ ട്രംപിന്റെ നൃത്തച്ചുവടുകളെ ട്രോളാനും ചിലർ മറന്നില്ല. അതൊരു ഹാസ്യപരിപാടി ആയിമാറി​യെന്ന് ചിലർ പരിഹസിച്ചു. നമ്മുടെ കുടുംബങ്ങളിലെ വിചിത്രനും അസ്ഥിരനുമായ അമ്മാവൻമാരുടെ ഏറ്റവും മോശമായ പതിപ്പാണ് ട്രംപ് എന്നാണ് ഒരാൾ കുറിച്ചത്.

എൽ.ജി.ബി.ടി അവകാശങ്ങൾ, വംശവും വംശീയതയും, നിർണായകമായ വംശീയ സിദ്ധാന്തം, വിവേചനം എന്നിവ പരാമർശിക്കുന്ന സ്കൂൾ പാഠ്യപദ്ധതിക്കെതിരെ വാദിക്കുന്ന അമേരിക്കൻതീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടനയാണ് മോംസ് ഫോർ ലിബർട്ടി.