അടിച്ചു ഫിറ്റായി പടക്കം തലയിൽ വച്ച് തീ കൊളുത്തിയ യുവാവിന് ദാരുണാന്ത്യം, അപകടം സ്വാതന്ത്ര്യ ദിന ആഘോഷത്തിനിടെ

യുഎസിലെ സൗത്ത് കരോലിനയിൽ ജൂലൈ നാലിൻ്റെ ആഹ്ലാദകരമായ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് പരുക്കേറ്റ യുവാവ് മരിച്ചു. പടക്കത്തിന് തീ കൊളുത്തി ഇയാൾ തലയിൽ വയ്ക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പടക്കം പൊട്ടിയപ്പോൾ ഇയാൾക്ക് ഗുരുതര പരുക്കേറ്റു. സംഭവ സ്ഥലത്തു തന്നെ മരിച്ചു. 41 കാരനായ അലൻ റേ മക്‌ഗ്രൂ ആണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാത്രി സമ്മർവില്ലിലെ ഒരു ബ്ലോക്ക് പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഡോർചെസ്റ്റർ കൗണ്ടി പൊലീസ് അറിയിച്ചു.

അങ്കിൾ സാം വേഷം അണിഞ്ഞ് മക്ഗ്രൂ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് കണ്ടതായി സാക്ഷികൾ വിവരിച്ചു. അവൻ നൃത്തം ചെയ്യുകയായിരുന്നു, അത്യധികം ഉത്സാഹത്തിലുമായിരുന്നു. രാവിലെ 6 മണി മുതൽ അയാൾ മദ്യപിച്ചിരിക്കുകയായിരുന്നു എന്ന് അയാളുടെ ഭാര്യ പറഞ്ഞു. പടക്കം എടുത്ത് തലയിൽ വയ്ക്കുന്നത് കണ്ടിരുന്നു എന്നും അത് കത്തിച്ച പടക്കമായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നും അവർ പറഞ്ഞു.

US man died after putting lit firework on his head

More Stories from this section

family-dental
witywide