ഇറാന്‍ ആ തെറ്റ് ചെയ്യരുതെന്ന് അമേരിക്ക, കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രയേലും, ഇറാന്റെ നീക്കം ഇനി എന്ത്?

വാഷിങ്ടന്‍: ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കുമെന്ന ഇറാന്റെ തീരുമാനത്തിന് അമേരിക്കയുടെ അടി. ഇസ്രയേലിന്റെ ആക്രമണത്തിന് മറുപടി നല്‍കുകയെന്ന തെറ്റ് ഇറാന്‍ ചെയ്യില്ലെന്നാണ് കരുതുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ഇസ്രയേലിനും നിര്‍ദേശം നല്‍കി.

ഇസ്രയേല്‍ നീക്കങ്ങളോട് പ്രതികരിക്കാന്‍ ഇറാന് അവകാശമുണ്ടെന്നും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആക്രമണത്തെ തടഞ്ഞതിനാലാണ് വലിയ നാശനഷ്ടങ്ങള്‍ ഒഴിവായതെന്നും ഇസ്രയേല്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനം നടത്തിയതായും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി യുഎന്നിന് അയച്ച കത്തില്‍ ആരോപിച്ചു. അതേസമയം, നാലു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇസ്രയേലിന്റെ പ്രവൃത്തി രാജ്യാന്തര സമാധാനത്തിന് ഭീഷണിയാണെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ അടിയന്തര യോഗം വിളിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഇസ്രയേലിന് തക്ക മറുപടി നല്‍കുമെന്നാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്റെയും പ്രതികരണം. പ്രത്യാക്രമണം നല്‍കുമെന്ന ഉറച്ച തീരുമാനത്തില്‍ നിന്നും ഇറാനെ പിന്തിരിപ്പിക്കാനാണ് അമേരിക്ക സ്വരം കടുപ്പിച്ചത്.

ഒക്ടോബര്‍ ഒന്നിലെ മിസൈല്‍ ആക്രമണങ്ങള്‍ക്കു മറുപടിയായാണ് ടെഹ്‌റാന്‍ അടക്കം ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളില്‍ ഇന്നലെ ഇസ്രയേല്‍ ആക്രമണം നടത്തിയത്.

More Stories from this section

family-dental
witywide