കമല ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമോ? പ്രതീക്ഷയോടെ തമിഴ്നാട്ടിലെ ഒരു ഗ്രാമം

ന്യൂയോർക്ക്: അമേരിക്കയിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അപ്രതീക്ഷിത വഴിത്തിരിവുകൾക്കായുള്ള കാത്തിരിപ്പിലാണ് തമിഴ്​നാട്ടിലെ തുളസേന്ദ്രപുരം ഗ്രാമം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും യുഎസ് മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപും നിലവിലെ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിൽ നിന്ന് ബൈഡൻ പിന്മാറുമെന്നും വൈസ് പ്രസിഡന്‍റ് കമല ഹാരിസ് മത്സര രംഗത്തേക്ക് വരുമെന്നാണ് ഗ്രാമവാസികൾ പ്രതീക്ഷിക്കുന്നത്.

കമല ഹാരിസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ വലിയ ആഘോഷം ഗ്രാമത്തിൽ നടത്തുമെന്ന് വില്ലേജ് കമ്മിറ്റി അംഗം കാളിയപെരുമാൾ പറഞ്ഞു. കമല ഹാരിസിന്റെ അമ്മയുടെ പിതാവ് ജനിച്ച തുളസേന്ദ്രപുരത്തിൽ, 2021ൽ കമല വൈസ് പ്രസിഡന്‍റ് സ്ഥാനം നേടിയപ്പോൾ വലിയ ആഘോഷം നടത്തിയിരുന്നു. പടക്കം പൊട്ടിച്ചും ചോക്കലേറ്റ് വിതരണം നടത്തിയും ഗ്രാമത്തിൽ പോസ്റ്ററുകൾ പതിച്ചുമാണ് അന്ന് ആഘോഷം നടത്തിയത്.

മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ബൈഡൻ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാലും ബൈഡൻ പിന്മാറിയാൽ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്ന സ്ഥാനാർഥി കമല ഹാരിസാണ്. അഞ്ച് വയസ്സുള്ളപ്പോൾ കമല ഹാരിസ് തുളസേന്ദ്രപുരം സന്ദർശിച്ചിട്ടുണ്ട്. അമേരിക്കയിൽ വളർന്നതിനാൽ ഗ്രാമത്തിലെ ആഘോഷത്തെക്കുറിച്ച് കമലയ്ക്ക് അറിയില്ലെന്ന് തുളസേന്ദ്രപുരത്തെ കടയുടമ ജി.മണികണ്ഠൻ അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide