ചെങ്കടൽ പാതയും അടഞ്ഞേക്കുമെന്ന് ഭീതി, ഗൾഫിൽ യുഎസ് – ഇറാൻ പോര് മുറുകുന്നു; രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

ലണ്ടൻ: ഗൾഫ് മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങളും തിരിച്ചടികളും ശക്തമായതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ വർദ്ധനവ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇതിനകം തന്നെ തടസ്സപ്പെട്ടതിന് പുറമേ ചെങ്കടൽ പാതയും പൂർണ്ണമായി അടഞ്ഞേക്കുമെന്ന ഭീതി ഉയർന്നതാണ് എണ്ണവില രണ്ട് ശതമാനത്തോളം ഉയരാൻ കാരണമായത്.

പുതിയ സംഭവവികാസങ്ങളെ തുടർന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.53 ഡോളർ ഉയർന്ന് 85.76 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) വില 1.69 ഡോളർ വർദ്ധിച്ച് ബാരലിന് 80.64 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മേഖലയിലെ സംഘർഷം കപ്പൽ ചരക്കുനീക്കത്തെ ഗുരുതരമായി ബാധിച്ചതോടെ ഈ ആഴ്ച മാത്രം രണ്ട് സൂചികകളിലും ഏകദേശം 13 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

തുടർച്ചയായ മൂന്നാം ആഴ്ചയും ബ്രെന്റ് ക്രൂഡ് വിലയിൽ നേട്ടമുണ്ടാക്കാൻ അന്താരാഷ്ട്ര വിപണിക്ക് സാധിച്ചപ്പോൾ ഡബ്ല്യുടിഐ തുടർച്ചയായ രണ്ടാം ആഴ്ചയും വിലവർദ്ധനവിന്റെ പാതയിലാണ്. ഗൾഫ് മേഖലയിലെ യുദ്ധസമാനമായ അന്തരീക്ഷം തുടർന്നാൽ വരും ദിവസങ്ങളിൽ എണ്ണവില ഇനിയും കുതിച്ചുയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.

More Stories from this section

family-dental
witywide